സ്വർണഖനിയിൽ കുടുങ്ങിയ 9 ഖനിത്തൊഴിലാളികളെ സ്വയം രക്ഷിച്ച് യുവാവ്- വിഡിയോ
തൊഴിലിടങ്ങളിലെ അപകടങ്ങൾ പലതരത്തിലാണ്. ഓരോ ജോലിയുടെയും സ്വഭാവമനുസരിച്ചാണ് അപകടങ്ങളുടെ തീവ്രതയും മാറുക. കൂട്ടത്തിൽ ഏറ്റവും അപകടം പിടിച്ച ജോലിയാണ് ഖനിത്തൊഴിലാളികളുടേത്. മണ്ണിനടിയിലാണ് ജോലിയെന്നതിനാൽ തന്നെ അപകടം സംഭവിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത പോലും വളരെ ചുരുക്കമാണ്. എന്നിരുന്നാലും, അത്ഭുതകരമായി രക്ഷപ്പെട്ട ഒട്ടേറെ സംഭവങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
അത്തരത്തിലൊരു കാഴ്ച ശ്രദ്ധേയമാകുകയാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒരു സ്വർണ്ണ ഖനി തകർന്നതിനെ തുടർന്ന് വലിയൊരു ദുരന്തമായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. നിരവധി ഖനിത്തൊഴിലാളികൾ അതിനുള്ളിൽ കുടുങ്ങിയിരുന്നു. എന്നാൽ, കോംഗോയിലെ പുരുഷന്മാർ ഇടുങ്ങിയ പ്രവേശന കവാടത്തിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെട്ട കാഴ്ച്ചയാണ് ശ്രദ്ധനേടുന്നത്. ഒരാൾ തന്റെ നഗ്നമായ കൈകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെഉ=യ്താണ് ആളുകളെ രക്ഷിച്ചത്.
കുടുങ്ങിയ ഖനിത്തൊഴിലാളികൾ കുത്തനെയുള്ള ചരിവിലൂടെ താഴേക്ക് എത്തുമ്പോൾ ചുറ്റുമുള്ള കാണികൾ സന്തോഷത്താൽ ആരവമുയർത്തുന്നത് കേൾക്കാം. ഇപ്പോൾ വൈറൽ ആയ വിഡിയോയിൽ, രക്ഷാപ്രവർത്തകൻ അപകടകരമായ രീതിയിൽ അവശിഷ്ടങ്ങളുടെ ഒരു ചരിവിന്റെ വശത്ത് ഇരുന്നുകൊണ്ട് കവാടത്തിലെ മണ്ണ് നീക്കികൊണ്ടിരുന്നു. അതിലൂടെ കുടുങ്ങിയ ഖനിത്തൊഴിലാളികൾ പുറത്തേക്ക് വന്നുതുടങ്ങുന്നത് കാണാം.
Yesterday in DR Congo at around 2pm: artisanal copper miners saving each in Luwowo, in the Muvumboko neighbourhood pic.twitter.com/oCY2qplWKH
— Nicolas Niarchos (@PerneInAGyre) March 25, 2023
അതേസമയം, ഖനി തകർന്ന് ഒൻപതുനാളുകൾ ഭൂമിക്കടിയിൽ കുടുങ്ങിയിട്ടും അത്ഭുതകരമായി രക്ഷപെട്ട തൊഴിലാളികളുടെ വാർത്ത അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഖനി തകർന്ന് ഒൻപതുനാളുകൾ ഭൂമിക്കടിയിൽ കുടുങ്ങിയിട്ടും അത്ഭുതകരമായി രക്ഷപെട്ടിരിക്കുകയാണ് രണ്ടുപേർ.
Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ
തെക്കുകിഴക്കൻ നഗരമായ ബോങ്വായിൽ ഒരു സിങ്ക് ഖനി തകർന്നതിനെത്തുടർന്ന് ഒമ്പത് ദിവസത്തോളം രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നു. ലംബ ഷാഫ്റ്റിനുള്ളിൽ ഒലിച്ചിറങ്ങിയ കാപ്പിപ്പൊടിയും വെള്ളവും കഴിച്ചാണ് ഈ ദക്ഷിണ കൊറിയൻ ഖനിത്തൊഴിലാളികൾ രക്ഷപ്പെട്ടത്.
Story highlights- Man rescues 9 miners trapped in gold mine