കനത്തമഴയിൽ നിന്ന് തന്റെ കുഞ്ഞുങ്ങളെ സ്വയം നനഞ്ഞുകൊണ്ട് സംരക്ഷിക്കുന്ന അമ്മക്കോഴി- വിഡിയോ

March 11, 2023

ഉള്ളുതൊടുന്ന ഒട്ടേറെ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. തിരക്കേറിയ ജീവിതത്തിൽ നിമിഷങ്ങൾ മാത്രമെങ്കിലും ഇത്തരം കാഴ്ചകൾ സമ്മാനിക്കുന്ന സന്തോഷം ചെറുതല്ല. ഇപ്പോഴിതാ, കനത്ത മഴയിൽ നിന്ന് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കോഴിയുടെ വിഡിയോ ശ്രദ്ധനേടുകയാണ്. ഐഎഎസ് ഓഫീസർ ഡോ സുമിത മിശ്രയാണ് വിഡിയോ പങ്കുവെച്ചത്.

വിഡിയോയിൽ ഒരു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ തന്റെ തൂവലുകൾക്കടിയിൽ സംരക്ഷിക്കുന്നത് കാണിക്കുന്നു. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു, തനിക്കായി ഒരു അഭയം കണ്ടെത്തുന്നതിനുപകരം, അവൾ നനയാനും പകരം തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമാണ് നോക്കിയത്.

അതേസമയം, ഏതാനും നാളുകൾക്ക് മുൻപ് കൊടുങ്കാറ്റിൽ പൂച്ചകുഞ്ഞുങ്ങളെ കാത്തുരക്ഷിക്കുന്ന തള്ളക്കോഴിയുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ രണ്ട് പൂച്ചക്കുട്ടികളെ സംരക്ഷിക്കുന്ന ഒരു തള്ളക്കോഴിയാണ് ഉള്ളത്. കൊടുങ്കാറ്റിനെത്തുടർന്ന് പൂച്ചകുഞ്ഞുങ്ങൾ ഭയന്നിരിക്കുകയാണ്. എന്നാൽ കോഴി അവയെ നന്നായി പരിപാലിച്ചു. പക്ഷി അതിന്റെ ചിറകിലൊതുക്കി പൂച്ചക്കുട്ടികൾക്ക് അഭയം നൽകി. ഒരു ട്രക്കിന്റെ പുറകിൽ ഇവ ഇരിക്കുന്ന ചിത്രം ആരുടേയും ഉള്ളുതൊടുന്നതാണ്.

Read Also: ചുട്ടുപൊള്ളുന്നു; വേനൽച്ചൂടിനെ നേരിടാൻ ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

ഒട്ടേറെ ആളുകൾ ഏറെറടുത്തുകഴിഞ്ഞു. ഏറെ ജനപ്രിയമായ സമൂഹമാധ്യമങ്ങില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ചകള്‍ നിരവധിയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഒരു വിരല്‍ത്തുമ്പിനരികെ ലഭ്യമാകുന്നതു കൊണ്ടുതന്നെ സോഷ്യല്‍മീഡിയയുടെ ഉപയോഗം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചില കാഴ്ചകള്‍ നമ്മെ ചിരിപ്പിക്കുന്നു, മറ്റ് ചിലത് അതിശയിപ്പിക്കുന്നു. വേറെ ചില കാഴ്ചകള്‍ ചിലപ്പോള്‍ മിഴികള്‍ നിറയ്ക്കുന്നു.

Story highlights- Mother hen shields her babies from heavy rain