പൂന്തോട്ടത്തിൽ കളിക്കുന്നതിനിടെ ഒൻപതുവയസുകാരൻ കുഴിച്ചെടുത്തത് രണ്ടാം ലോകമഹായുദ്ധത്തിലെ പൊട്ടിത്തെറിക്കാത്ത ഗ്രനേഡ്!

March 27, 2023

കുട്ടികൾ കളിക്കുന്നതിനിടെ ഒട്ടേറെ വസ്തുക്കൾ ശേഖരിക്കാറുണ്ട്. അവർ കാണുന്നതിലെല്ലാം കൗതുകം കണ്ടെത്തും. എന്താണ് നല്ലത്, എന്താണ് മോശം എന്നതിൽ അവർക്ക് വ്യക്തമായ ധാരണയും ഉണ്ടാകാറില്ല. പാമ്പിനെയും പഴുതാരയെയുമൊക്കെ വിസ്മയത്തോടെ എടുത്തുകൊണ്ട് വരുന്ന കുട്ടികളെ നമ്മൾ കാണാറുണ്ട്. എന്നാൽ, ഈ ഒൻപതുവയസുകാരൻ കളിക്കിടയിൽ പൂന്തോട്ടത്തിൽ നിന്നും കുഴിച്ചെടുത്തത് ഗ്രനേഡ് ആണ്!

ഈ ഒൻപതുവയസുകാരൻ രണ്ടാം ലോകമഹായുദ്ധത്തിലെ പൊട്ടിത്തെറിക്കാത്ത ഗ്രനേഡ് ആണ് പൂന്തോട്ടത്തിൽ നിന്നും കുഴിച്ചെടുത്ത് അമ്മയെ ഏൽപ്പിച്ചത്. ജോർജ്ജ് പെനിസ്റ്റൺ-ബേർഡ് എന്ന ആൺകുട്ടി, സ്‌ഫോടകവസ്തു കുഴിച്ച പൂന്തോട്ടത്തിൽ അസ്ഥികൾ തിരയുകയായിരുന്നു. അങ്ങനെയാണ് ഗ്രനേഡ് കിട്ടിയത്. ഗ്രനേഡ് കണ്ടെത്തിയപ്പോൾ, കുട്ടി തന്റെ അമ്മ സെലിൻ പെനിസ്റ്റൺ-ബേർഡിനോട് പറയാൻ വീട്ടിലേക്ക് ഓടിക്കയറി.

Read Also: പിറന്നാൾ ദിനത്തിൽ കുടുംബം പാട്ടുവേദിയിൽ- രാഹുൽ രാജിനെ അമ്പരപ്പിച്ചൊരു സർപ്രൈസ്!

ഒരു ഗ്രനേഡ് കണ്ടെത്തി എന്നുപറഞ്ഞുകൊണ്ടാണ് കുട്ടി രാത്രിയിൽ വീടിനുള്ളിലേക്ക് ഓടിയെത്തിയത്. വസ്തു കണ്ടതോടെ അമ്മ പൊലിസിലേക്ക് അറിയിച്ചു. 20 മിനിറ്റിനുശേഷം, ഈ കണ്ടെത്തലിനെ കുറിച്ച് അന്വേഷിക്കാൻ പോലീസ് വസതിയിലെത്തി.ഒടുവിൽ, 721 എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ സ്ക്വാഡ്രൺ, റോയൽ ലോജിസ്റ്റിക്‌സ് കോർപ്‌സ് ടിഡ്‌വർത്ത് ക്യാമ്പിൽ നിന്ന് ഈ വസതിയിലെത്തി. ജോർജിന്റെ കണ്ടെത്തൽ രണ്ടാം ലോകമഹായുദ്ധത്തിലെ പൊട്ടാത്ത ഗ്രനേഡാണെന്ന് പിന്നീട് പോലീസ് വെളിപ്പെടുത്തി.

Story highlights- Nine-year-old boy digs up unexploded World War II grenade