വീണ്ടും നിവിൻ, അജു, ധ്യാൻ കൂട്ടുകെട്ട് വരുന്നു; ചിത്രം ഒരുക്കുന്നത് ഡിജോ ജോസ് ആന്റണി

March 21, 2023

ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിന് ശേഷം അഭിനേതാക്കളായ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ വീണ്ടും ഒന്നിക്കുന്നു. ‘ജനഗണമന’ ഫെയിം സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്.

ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ദുബായിൽ പുരോഗമിക്കുകയാണ്.അജു വർഗീസ് ഉടൻ ടീമിനൊപ്പം ചേരും. കേരളത്തിലായിരിക്കും ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുക. ദുബായ് ഷെഡ്യൂൾ പൂർത്തിയാക്കി ഏപ്രിലിൽ ടീം കേരളത്തിലേക്ക് എത്തും.

സംവിധായകൻ ഹനീഫ് അദേനിക്കൊപ്പം നിവിൻ പൊളി ചേരുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും യുഎഇയിൽ ആയിരുന്നു. ടീം അതിന്റെ ആദ്യ ഷെഡ്യൂളും പൂർത്തിയാക്കി. മമിത ബൈജു, ആർഷ ബൈജു, വിനയ് ഫോർട്ട്, വിജിലേഷ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ. മിഖായേൽ എന്ന ചിത്രത്തിന് ശേഷം നിവിനും ഹനീഫ് അദേനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

Read Also: ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ- വിഡിയോ

അതേസമയം, വീണ്ടും നിര്മാതാകാനുള്ള തയ്യാറെടുപ്പിലാണ് നിവിൻ പോളി.  ‘ഡിയർ സ്റ്റുഡന്റസ്’ എന്ന പേരിലെത്തുന്ന ചിത്രം പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്നു. നവാഗതരായ സന്ദീപ് കുമാറും ജോർജ്ജ് ഫിലിപ്പ് റോയിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സ്കൂൾ, കോളേജ് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് ടൈറ്റിൽ പോസ്റ്റർ‌ നൽകുന്ന സൂചന.

Story highlights-  Nivin, Aju and Dhyan reunite for Dijo Jose Anthony’s next