നായികമാരായി ഉർവശിയും ഭാവനയും ഹണി റോസും- ശങ്കർ രാമകൃഷ്‍ണൻ ഒരുക്കുന്ന ‘റാണി’

March 9, 2023

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി’ എന്ന ചിത്രത്തിനായി നടിമാരായ ഉർവശി, ഭാവന, ഹണി റോസ് എന്നിവർ ഒന്നിക്കുന്നു. കഴിഞ്ഞ ദിവസമാണ് ‘റാണി’യുടെ നിർമ്മാതാക്കൾ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറക്കിയത്. ‘റാണി’യുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ പങ്കുവെച്ചത് ഉണ്ണി മുകുന്ദനാണ്. ‘പ്രിയപ്പെട്ട ശങ്കർ രാമകൃഷ്ണൻ, ഊർവശി ചേച്ചി, ഭാവന, മലപാർവതി, ഹണിറോസ്, അനുമോൾ, ഇന്ദ്രൻസ് ചേട്ടൻ എന്നിവർക്കും റാണിയുടെ മുഴുവൻ ടീമിനും എല്ലാ ആശംസകളും’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനായക് ഗോപാലും എഡിറ്റിംഗ് വിഭാഗം അപ്പു ഭട്ടതിരിയുമാണ് നിർവ്വഹിക്കുന്നത്. ‘റാണി’യുടെ സംഗീതവും വരികളും മേന മേലത്ത്, ഷിബു ഗംഗാധരൻ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ജൊനാഥൻ ബ്രൂസ് പശ്ചാത്തല സംഗീതവും ആക്ഷൻ കൊറിയോഗ്രഫി സുപ്രിം സുന്ദറുമാണ് നിർവഹിക്കുന്നത്.

Read also: ചുട്ടുപൊള്ളുന്നു; വേനൽച്ചൂടിനെ നേരിടാൻ ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

ഉർവശി, ഭാവന, മാലാ പാർവതി, ഹണി റോസ്, അനുമോൾ, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അംബി നീനാസം, അശ്വത് ലാൽ, നിയതി കടമ്പി എന്നിവരാണ് ‘റാണി’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights-‘Rani’ which is directed by Shankar Ramakrishnan