‘സിനിമയുടെ ഈ ഘട്ടത്തെ രഘു വളരെയധികം ഇഷ്ടപ്പെടുമായിരുന്നു..’- രഘുവരന്റെ പതിനഞ്ചാം ചരമവാർഷികത്തിൽ ഓർമ്മകുറിപ്പുമായി രോഹിണി
തെന്നിന്ത്യൻ സിനിമയിലെ അസാധാരണ കലാകാരനായിരുന്നു രഘുവരൻ. നിരവധി സിനിമകളിൽ അതുല്യമായ വേഷങ്ങൾ അഭിനയിക്കാൻ ബാക്കിനിൽക്കവേ, 2008 മാർച്ച് 19ന് അവയവ തകരാർ മൂലമാണ് നടൻ അന്തരിച്ചത്. ശിവാജി-ദി ബോസ്, ശിവ, അഞ്ജലി തുടങ്ങിയ ജനപ്രിയ സിനിമകളിൽ വേഷമിട്ട രഘുവരൻ ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്ച നീണ്ട പോരാട്ടത്തിനൊടുവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്. ഇന്ന് അദ്ദേഹത്തിന്റെ 15-ാം ചരമവാർഷികത്തിൽ, അദ്ദേഹത്തിന്റെ മുൻഭാര്യയും നടിയുമായ രോഹിണി വികാരനിർഭരമായ ഒരു കുറിപ്പ് എഴുതിയിരിക്കുന്നു.
March 19th 2008 started as a normal day but changed everything for me and Rishi. Raghu would have loved this phase of cinema so much and he’d have been happier as an actor too✨ pic.twitter.com/Suq1zCTy3v
— Rohini Molleti (@Rohinimolleti) March 19, 2023
‘2008 മാർച്ച് 19 ഒരു സാധാരണ ദിവസമായി ആരംഭിച്ചു, പക്ഷേ എനിക്കും ഋഷിക്കും എല്ലാം ആ ദിവസം മാറിമറിഞ്ഞു. രഘു സിനിമയുടെ ഈ ഘട്ടത്തെ വളരെയധികം ഇഷ്ടപ്പെടുമായിരുന്നു, കൂടാതെ ഒരു നടനെന്ന നിലയിലും അദ്ദേഹം സന്തോഷവാനായിരുന്നു,’ രഘുവരന്റെ ഫോട്ടോയ്ക്കൊപ്പം രോഹിണി ട്വിറ്ററിൽ കുറിച്ചു. ഇതിഹാസ നടനുവേണ്ടി ഒട്ടേറെ ആളുകൾ കമന്റുകൾ പങ്കുവെച്ചു.
ശബ്ദത്തിന്റെ പ്രത്യേകതകൊണ്ട് അറിയപ്പെട്ട നടനായിരുന്നു രഘുവരൻ. മലയാള സിനിമയിലൂടെയാണ് രഘുവരൻ സിനിമയിൽ തന്റെ അഭിനയയാത്ര തുടങ്ങിയത്. 26 വർഷത്തെ കരിയറിൽ, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളിൽ നായകനും വില്ലനുമായി ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതേസമയം, നടൻ രഘുവരൻ 1996-ൽ നടി രോഹിണിയെ വിവാഹം കഴിച്ചു, പിന്നീട് ദമ്പതികൾ വേർപിരിഞ്ഞ് 2004-ൽ വിവാഹമോചനം നേടിയിരുന്നു. എന്നാൽ, സുഹൃത്തുക്കളായി തുടർന്നിരുന്നു.
Story highlights- Rohini remembers raghuvaran on his death anniversary