രോഗമൂർച്ഛയിൽ നിലത്തുവീണ് തലയിടിപ്പിച്ച് യുവതി; ഓടിയെത്തി പരുക്കേൽക്കാതെ സംരക്ഷിച്ച് വളർത്തുനായ- ഹൃദ്യമായ കാഴ്ച
വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ സഹായകരമാകാറുണ്ട്. നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് തീർച്ചയായും അറിയാമായിരിക്കും. ഇപ്പോഴിതാ, വളരെ അവസരോചിതമായ പ്രവർത്തനത്തിലൂടെ കൈയടി നേടിയിരിക്കുകയാണ് ഒരു നായ. [ Service dog protects woman ]
ഒരു വളർത്തുനായ രോഗം മൂർച്ഛിച്ച് നിലത്ത് വീണ് സ്വയം തലയിടിപ്പിക്കുന്ന യുവതിയെ സംരക്ഷിക്കുകയാണ് വിഡിയോയിൽ. ഫിഗൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ട വിഡിയോയ്ക്ക് 4 ദശലക്ഷത്തിലധികം വ്യൂസുണ്ട്. ഇപ്പോൾ വൈറലായ വിഡിയോയിൽ, ഒരു സ്ത്രീക്ക് അപസ്മാരം പിടിപെടുന്നത് കാണാം. അവർ കുഴഞ്ഞുവീഴുകയും തല നിലത്ത് ഇട്ട് അടിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് ഉണ്ടാക്കുന്ന അപകടം മനസ്സിലാക്കിയ നായ ആദ്യം സ്ത്രീയെ തടയാൻ ശ്രമിക്കുന്നു. അത് ഗുണകരമാകുന്നില്ലെന്ന് കണ്ടപ്പോൾ ഉടമയുടെ തലയ്ക്ക് താഴെയായി ഒരു തലയണയായി കിടക്കുകയാണ് നായ. അങ്ങനെ യുവതി ഗുരുതരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായാണ് വിഡിയോ പകർത്തിയത്.
ഈ നയാ ഒരു സർവീസ് ഡോഗ് ആണ്. അതായത്, ശാരീരിക പരിമിതകളോ അസുഖങ്ങളോ ഉള്ള ആളുകൾക്ക് തുണയാകാനായി പ്രത്യേകം പരിശീലനം ലഭിക്കുന്ന നായ്ക്കളാണ് ഇവ. അതേസമയം, പൊതുവെ മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്താണ് നായ.
The dog protecs his owner's head when she has a seizure!
— The Figen (@TheFigen_) March 1, 2023
Dogs are best friends! ❤️pic.twitter.com/3A9ONBpIvQ
ചിലപ്പോൾ വിശ്വസിക്കാനാത്ത കാര്യങ്ങൾ കാണിച്ച് നമ്മളെയെല്ലാം അത്ഭുതപ്പെടുത്തും അവ. ഒരു ജർമ്മൻ ഷെപ്പേർഡ് തന്റെ ഉടമയുടെ ആറു വയസ്സുള്ള മകനെ അയൽവാസിയുടെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്ന നാടകീയമായ ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫ്ലോറിഡയിലെ വീടിന് പുറത്ത് ആൺകുട്ടി നായയുമായി കളിക്കുകയായിരുന്നു. പെട്ടെന്ന് അയൽവാസികളുടെ വീട്ടിൽ നിന്ന് ഒരു നായ ആക്രമണാസക്തമായി പാഞ്ഞെത്തിയതായി വിഡിയോയിൽ കാണാം.
നായ ഒരു പുൽത്തകിടിയിലൂടെ ഓടിയെത്തി നേരെ കുഞ്ഞിന്റെ അടുത്തേക്ക് പോയി. എന്നാൽ കുഞ്ഞിനൊപ്പമുണ്ടായിരുന്ന നായ ഉടൻ തന്നെ ശക്തമായ പ്രതിരോധം തീർത്തു. കൃത്യസമയത്ത് ജർമ്മൻ ഷെപ്പേർഡ് ആൺകുട്ടിക്കും മറ്റേ നായയ്ക്കും ഇടയിൽ എത്തി. സെക്കന്റുകൾക്കുള്ളിൽ അയൽവാസിയുടെ നായയെ നേർക്കുനേർ നിന്ന് കുട്ടിയെ ഉപദ്രവിക്കില്ലെന്ന് ഉറപ്പുവരുത്തി. കുട്ടിയുടെ മാതാവ് എത്തുംവരെ പ്രതിരോധംതീർത്ത് നായ നിന്നു.
Story highlights- Service dog protects woman