‘ലോകസുന്ദരിക്കൊപ്പം കാത്തിരുന്നൊരു ചിത്രം’- ഐശ്വര്യ റായ്‌ക്കൊപ്പം ശോഭനയും മകൾ നാരായണിയും

March 31, 2023

മണിരത്‌നത്തിന്റെ വരാനിരിക്കുന്ന ഇതിഹാസ ആക്ഷൻ ചിത്രമായ ‘പൊന്നിയിൻ സെൽവൻ-2’ ന്റെ ട്രെയിലർ ചെന്നൈയിൽ ബുധനാഴ്ച കമൽ ഹാസന്റെ സാന്നിധ്യത്തിൽ നടന്ന പൊതുപരിപാടിയിൽ പുറത്തുവിട്ടു. ശക്തനായ ചോള ചക്രവർത്തിയായ രാജരാജ ഒന്നാമനായി മാറിയ അരുൺമൊഴി വർമ്മനെക്കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. താരസമ്പന്നമായി നടന്ന പരിപാടിയിൽ നടി ശോഭനയും പങ്കെടുത്തിരുന്നു. പൊതുപരിപാടികളിൽ ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത ശോഭനയുടെ മകൾ നാരായണിയും എത്തിയിരുന്നു. അമ്മയ്‌ക്കൊപ്പം സാരിയിൽ സുന്ദരിയായി എത്തിയ നാരായണിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

അതോടൊപ്പം, നടി ഐശ്വര്യ റായ്‌ക്കൊപ്പമുള്ള ചിത്രവും ശോഭന പങ്കുവെച്ചിരിക്കുന്നു. ഹൃദ്യമായൊരു കുറിപ്പാണ് ശോഭന പങ്കുവെച്ചത്.’ആരാണ് ഫോട്ടോബോംബ് ചെയ്തതെന്ന് ഊഹിക്കുക (ആരാണ് നമ്മുടെ തോളിലൂടെ ഒളിഞ്ഞ് നോക്കുന്നത് .. എത്ര മനോഹരമാണ്) ! ലോകസുന്ദരിക്കൊപ്പമുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നഫോട്ടോ..ഇത്രയും ഗംഭീരമായ ഒരു ഓഡിയോ റിലീസ് ചടങ്ങ്!മിസ്റ്റർ മണിരത്നത്തിനും മുഴുവൻ ടീമിനും PS2 ന് എല്ലാവിധ ആശംസകളും നേരുന്നു..’- ശോഭന കുറിക്കുന്നു.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയിരുന്നു ശോഭന. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശോഭന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് ലഭിച്ചതും.

Story highlights- shobhana about ponniyin selvan 2 audio launch