വേനൽക്കാല സൂര്യനിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാം..
വേനൽക്കാല സൂര്യനിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നതിനൊപ്പം പ്രധാനമാണ്. ചർമ്മത്തിന് കേടുവരുത്തുന്ന അതേ ദോഷകരമായ രശ്മികൾ തിമിരം, പെറ്റെർജിയ തുടങ്ങിയ അസുഖങ്ങളിലേക്കും നയിക്കും. അതുകൊണ്ട് തന്നെ കണ്ണിന് പ്രത്യേക പരിചരണം വേനൽക്കാലത്ത് ആവശ്യമാണ്.
വെയിലിലേക്ക് ഇറങ്ങുമ്പോൾ കണ്ണുകൾ പൂർണമായും മറഞ്ഞിരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും വശങ്ങളിലേക്ക് നീണ്ടുനിൽക്കുന്ന തരത്തിലുള്ള തൊപ്പികൾ ധരിക്കുക. കുറഞ്ഞത് 3 ഇഞ്ചെങ്കിലും ഉള്ള ഒരു വശം തൊപ്പിക്കുണ്ടെന്ന് ഉറപ്പാക്കുക. ഇനി തൊപ്പി ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ കുട ഉപയോഗിക്കേണ്ടതാണ്. കാരണം, കടുത്ത ചൂടിനേക്കാളും അപകടകാരിയാണ് കണ്ണിലേക്ക് നേരിട്ട് പതിക്കുന്ന സൂര്യരശ്മികൾ.
Read Also: വനിതാദിനം: 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്
മറ്റൊരു ഫലപ്രദമായ മാർഗം സൺഗ്ലാസ്സുകൾ ധരിക്കുക എന്നതാണ്. എന്നാൽ സൺഗ്ലാസ്സുകൾ തിരഞ്ഞെടുക്കുമ്പോൾ 100% യുവിഎ / യുവിബി സൺ പ്രൊട്ടക്ഷൻ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. സൂര്യതാപത്തിൽ നിന്നുണ്ടാകുന്ന ചുവപ്പ്, വേദന, മങ്ങിയ കാഴ്ച എന്നിവ തടയാൻ സൺഗ്ലാസ്സുകൾക്ക് കഴിയും. ഇതിനെല്ലാം പുറമെ നന്നായി വെള്ളം കുടിക്കുകയും തണുത്ത വെള്ളത്തിൽ കണ്ണുകൾ ഇടയ്ക്കിടെ കഴുകുകയും ചെയ്യാൻ ശ്രദ്ധിക്കണം.
Story highlights- summer tips for eye protection