എല്ലാവരും ഡാൻസ് ചെയ്യുമ്പോൾ മണവാട്ടി മാത്രം എങ്ങനെ വെറുതെ കസേരയിലിരിക്കും?- രസകരമായ കാഴ്ച
ചില വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടാറുണ്ട്. അവ രസകരവും ചിരിപടർത്തുന്നതുമായ നിമിഷങ്ങൾ സമ്മാനിക്കും. കുസൃതിക്കൊഞ്ചലിനും നിറപുഞ്ചിരിക്കുമൊക്കെ കാഴ്ചക്കാരും ഏറെയാണ്. ഇപ്പോഴിതാ, ഒരു രസകരമായ ഒപ്പനയാണ് ശ്രദ്ധനേടുന്നത്. തീരെ ചെറിയ പ്രായത്തിലുള്ള ഏതാനും പെൺകുട്ടികളാണ് ഒപ്പന കളിക്കുന്നത്. [toddlers cut oppana performance]
വളരെ രസകരമായ ഒപ്പനയ്ക്കിടെ ചുറ്റും നിൽക്കുന്നവരൊക്കെ നൃത്തം ചെയ്യുന്നത് കണ്ടുനിൽക്കാൻ നടുവിൽ ഇരിക്കുന്ന മണവാട്ടിക്ക് സാധിച്ചില്ല. മണവാട്ടിയും ഉടൻ തന്നെ കസേരയിൽ നിന്നിറങ്ങി ചുവടുവയ്ക്കാൻ തുടങ്ങി. വേദിയിൽ നിന്നും കൂട്ടച്ചിരിയും കയ്യടിയും ഉയർന്നപ്പോൾ മണവാട്ടിക്ക് ആവേശവും കൂടി. വളരെ രസകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടുകയാണ്.
അടുത്തിടെ വളരെ രസകരമായി ക്ലാസ്റൂമിൽ പാട്ടുപാടുന്ന ഒരു കുട്ടിയുടെ വിഡിയോ ശ്രദ്ധേയമായിരുന്നു. 43 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു കൊച്ചുകുട്ടി തന്റെ ശബ്ദത്തിന്റെ വിവിധ തലങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് ഒരു ഗാനം ആലപിക്കുന്നത് കാണാം. തന്റെ സ്കൂളിൽ സഹപാഠികളുടെ മുന്നിൽ ആത്മവിശ്വാസത്തോടെ പ്രകടനം നടത്തുകയാണ് ഈ കുഞ്ഞുമിടുക്കാൻ. ‘ജീവിതത്തിൽ ഇത്രയധികം ആത്മവിശ്വാസം മാത്രം മതി’ എന്നാണ് അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്.
അതേസമയം, ഏതാനും നാളുകൾക്ക് മുൻപ് ഒരു കൊച്ചു മിടുക്കൻ ക്ലാസ് മുറിയിൽ ഒരു ഗാനം പാടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മിലൻ എന്ന കൊച്ചു ഗായകൻ തന്റെ സഹപാഠികൾക്ക് മുൻപിൽ പാടുന്നതിന്റെ വിഡിയോ അധ്യാപകനായ പ്രവീൺ.എം.കുമാറാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതിന് പിന്നാലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മിലന് നിരവധി ആളുകളാണ് ആശംസകളും കൈയടിയുമായി എത്തിയത്.
Story highlights- toddlers cut oppana performance