കട്ട് പറഞ്ഞിട്ടും ചിരി നിർത്താനാകാതെ ‘ഉപ്പും മുളകും’ താരങ്ങൾ- രസകരമായ ലൊക്കേഷൻ കാഴ്ച

March 20, 2023
uppum mulakum location fun

ഏറെ ആരാധകരുള്ള പരമ്പരയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും.’ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള മിനിസ്‌ക്രീനിൽ ഉപ്പും മുളകും നേടിയ വിജയം ടെലിവിഷൻ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണ്. ബാലുവും നീലുവും അവരുടെ കുടുംബവും പ്രേക്ഷകരുടെ മനസ്സുകളിൽ കുടിയേറി പാർത്തിട്ട് വർഷങ്ങൾ ഏറെയായിട്ടുണ്ട്. ഇപ്പോൾ കഥയുടെ ഗതിമാറി പുത്തൻ കഥാപാത്രങ്ങളും പരമ്പരയിലേക്ക് എത്തിക്കഴിഞ്ഞു.

ഇപ്പോഴിതാ, പരമ്പരയിലെ രസകരമായ ഒരു ലൊക്കേഷൻ കാഴ്ച ശ്രദ്ധേയമാകുകയാണ്. ഒരു കോമഡി രംഗമാണ് ചിത്രീകരിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയായിട്ടും ചിരിയാടാക്കാനാകാതെ പാടുപെടുകയാണ് വിഡിയോയിൽ താരങ്ങൾ. രസകരമായ ഈ ലൊക്കേഷൻ നിമിഷം ഫ്‌ളവേഴ്‌സ് ടി വി ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.

മലയാളം ടെലിവിഷൻ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിറ്റ്‌കോം, ‘ഉപ്പും മുളകും’ പുതിയ എപ്പിസോഡുകളുമായി തിരിച്ചെത്തിയത് വലിയ ആവേശമാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചത്. പാറമടവീട്ടിലെ രസച്ചരട് ഇടവേളയ്ക്ക് ശേഷവും പൊട്ടിയിട്ടില്ലെന്ന് രണ്ടാം വരവിലും തെളിയിക്കപ്പെട്ടിരുന്നു.

read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അഭിനേതാക്കളായ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി, ശിവാനി, അൽസാബിത്ത്, ഋഷി കുമാർ, ബേബി അമേയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. 2015 ഡിസംബർ 14-ന് ആരംഭിച്ച ഷോ, ഒരു ഇടത്തരം കുടുംബത്തിന്റെ ദൈനംദിന ജീവിതത്തെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയായിരുന്നു.

Story highlights- uppum mulakum location fun