ഇതിനിടയിൽ ബാബുക്കുട്ടന്റെ കാര്യം പറയുന്നതന്തിനാ; വാക്കുട്ടി കുറച്ചു കലിപ്പിലാണ്
ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിൽ വിധികർത്താക്കൾ ഏറെ ഇഷ്ടത്തോടെ വാക്കുട്ടി എന്ന് വിളിക്കുന്ന മേദികമോൾ പ്രേക്ഷകരുടെ മനസ്സ് കവർന്ന കുഞ്ഞു ഗായികയാണ്. ഏറെ പ്രശംസ നേടിയ ഒരു പ്രകടനത്തിന് ശേഷം വാക്കുട്ടിയും വിധികർത്താക്കളും തമ്മിൽ നടന്ന രസകരമായ ഒരു സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലെ “എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് വാക്കുട്ടി വേദിയിലെത്തിയത്. ഇളയരാജ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഈ ഗാനം ആലപിച്ചതിന് ശേഷമാണ് വാക്കുട്ടിയും വിധികർത്താക്കളും തമ്മിൽ രസകരമായ സംഭാഷണം അരങ്ങേറിയത്. വിശേഷങ്ങൾ പറയുന്നതിനിടയിൽ ബാബുക്കുട്ടനെ പറ്റി സംസാരിക്കുകയായിരുന്നു വിധികർത്താക്കൾ. ഇതോടെ കുഞ്ഞു ഗായികയുടെ സംസാരം വേദിയെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു.
അതേ സമയം വാക്കുട്ടിയും പാട്ടുവേദിയിലെ വിധികർത്താവായ ബിന്നി കൃഷ്ണകുമാറും തമ്മിൽ നേരത്തെ മറ്റൊരു എപ്പിസോഡിൽ നടന്ന രസകരമായ സംഭാഷണം വേദിയിൽ പൊട്ടിച്ചിരി പടർത്തിയിരുന്നു. പുറത്തു വെച്ച് കണ്ടപ്പോൾ ബിന്നിയാന്റി എന്തിനാണ് ഇത്രയും വലിയ പൊട്ട് തൊടുന്നത് എന്ന് മേദികക്കുട്ടി ചോദിച്ചുവെന്നാണ് ഗായിക പറയുന്നത്. എന്നാൽ താൻ അങ്ങനെ ചോദിച്ചില്ലെന്നാണ് കുഞ്ഞു ഗായിക പറയുന്നത്. പക്ഷെ പിന്നീട് താൻ അങ്ങനെ ചോദിച്ചിരുന്നുവെന്ന് മേദികക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.
Read More: ‘നമുക്കിനി സ്നേഹിച്ച് സ്നേഹിച്ച് പോകാം..’- ഒത്തുതീർപ്പിനെത്തിയ ബാബുക്കുട്ടൻ
പ്രേക്ഷകരുടെ ഇഷ്ട പാട്ടുകാരായി മാറുകയാണ് പാട്ടുവേദിയിലെ കുഞ്ഞു ഗായകർ. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഫ്ളവേഴ്സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലും വേദിയിലുണ്ട്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.
Story Highlights: Vaakkutty funny conversation with judges