എളുപ്പത്തിൽ ഭംഗിയായി വസ്ത്രങ്ങൾ മടക്കിവയ്ക്കാം- ഉപകാരപ്രദമായൊരു വിഡിയോ
വസ്ത്രങ്ങൾ മനോഹരമായി എല്ലാം ഒരു ചെറിയ ഇടത്തിൽ ഒതുക്കി നിർത്തുക എന്നതിനേക്കാൾ കൂടുതൽ ഭംഗിയുള്ള കാഴ്ച ഇല്ല. നിങ്ങളുടെ വസ്ത്രങ്ങൾ മടക്കിവയ്ക്കുന്ന പതിവ് ശീലമാക്കുന്നത് എപ്പോഴും നല്ലതാണ്. വസ്ത്രങ്ങൾ കൂമ്പാരമായി കിടക്കുന്നത് കാണാൻ ഇഷ്ടമില്ലങ്കിൽ പോലും ചെറിയ ഇടങ്ങളിൽ എങ്ങനെ ഇത് മാനേജ് ചെയ്ത് അടുക്കിവയ്ക്കും എന്നതിൽ എല്ലാവര്ക്കും ആശയകുഴപ്പമുണ്ടാകും. ഒരു മിനിമലിസ്റ്റ് വഴിയിൽ നിങ്ങളുടെ ക്ലോസറ്റിലോ ഡ്രെസ്സറിലോ ഇടം ലാഭിക്കാൻ വസ്ത്രങ്ങൾ എങ്ങനെ മടക്കാം എന്ന് വിശദമാക്കുന്ന ഒരു ഉപകാരപ്രദമായ കാഴ്ച ശ്രദ്ധേയമാകുകയാണ്. [ video of woman showing how to pack efficiently ]
ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പ്രൊഫൈലിലാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ, എങ്ങനെ കാര്യക്ഷമമായി ബോക്സുകളും അലമാരകളും അടുക്കിവയ്ക്കാം എന്ന് പഠിപ്പിക്കുന്ന ഒരു സ്ത്രീയെ കാണിക്കുന്നു. അവൾ ഒരു പഫർ ജാക്കറ്റ് മടക്കിക്കൊണ്ട് ആരംഭിക്കുന്നത്. ഇത് ധാരാളം സ്ഥലം എടുക്കുന്നതിനാൽ പായ്ക്ക് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ്. അതോടൊപ്പം ഒരു ജീൻസ് മടക്കാനുള്ള എളുപ്പവഴിയും അവർ കാണിച്ചുതരുന്നു.
‘വസ്ത്രങ്ങൾ ക്രമരഹിതമായ ആകൃതിയിലുള്ള വസ്തുക്കളാണ്. സ്യൂട്ട്കേസുകളിലും ബാഗുകളിലും ഘടിപ്പിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ബൾക്ക് വോള്യത്തോടെ നിങ്ങൾ അവയെ വളരെ ലളിതമായ സാധാരണ രൂപങ്ങളിലേക്ക് ടോപ്പോളജിക്കൽ ആയി ചുരുക്കുന്നത് ഇങ്ങനെയാണ്’ – വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്.
Clothes are objects with irregular shapes. This is how you topologically reduce them to very simple regular shapes with the minimum bulk volume to fit in suitcases and bags
— Massimo (@Rainmaker1973) February 14, 2023
[📹 Douyin 898361713: https://t.co/3mLzpwCiF3] pic.twitter.com/yl4xb1HQtj
‘പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ ഒരു ഭ്രാന്തനെപ്പോലെ യാത്ര ചെയ്യുകയും കുറച്ച് ദിവസങ്ങൾ കൂടുമ്പോൾ പാക്ക് ചെയ്യുകയും ചെയ്യുമ്പോൾ ഈ വിഡിയോ കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു’ എന്ന കുറുപ്പിനൊപ്പമാണ് ആനന്ദ് മഹീന്ദ്ര വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Story highlights- video of woman showing how to pack efficiently