പട്ടിണിയിലായി മകന്റെ സഹപാഠിക്ക് ദിവസവും ഉച്ചഭക്ഷണം സമ്മാനിക്കുന്ന അമ്മ- കരുതൽ കാഴ്ച
ആർക്കും പരസ്പരം സമയംകണ്ടെത്താൻ പോലും അവസരമില്ലാത്തത്ര തിരക്കേറിയ ലോകത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. അതിനാൽ തന്നെ കനിവിന്റെ കാഴ്ചകൾ വളരെ അപൂർവ്വവുമാണ്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു അനുഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. പട്ടിണി കിടക്കുന്ന മകന്റെ സഹപാഠിയെ സഹായിച്ച ഒരു അമ്മയാണ് ഈ അനുഭവകഥയിലെ താരം.
അന്റോണിയ എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച കഥയിൽ തന്റെ മകൻ കോളേജിൽ ഒരു യുവാവുമായി സൗഹൃദം സ്ഥാപിച്ചത് ‘അമ്മ വിവരിക്കുന്നു. “എന്റെ മകൻ കോളേജിലെ ഒരു യുവാവുമായി സൗഹൃദം സ്ഥാപിച്ചു, കഴിഞ്ഞ ഏതാനും ആഴ്ചകളായി അവൻ ഒന്നും കഴിക്കുന്നില്ല. അവൻ അവനുമായി ഉച്ചഭക്ഷണം പങ്കിടാൻ തുടങ്ങി, അയാൾ പട്ടിണിയാണെന്ന് സഹപാഠി തുറന്നു സമ്മതിക്കുകയും ചെയ്തു. ഞാൻ ഇപ്പോൾ 2 പായ്ക്ക്ഡ് ഉച്ചഭക്ഷണം ഉണ്ടാക്കുന്നു, അതിനാൽ അവർക്ക് ക്ലാസിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും’- അടിക്കുറിപ്പ് ഇങ്ങനെയാണ്.
My son made friends with a young man at college who he noticed over the last few weeks isn't eating anything
— Antonia (@flaminhaystacks) March 24, 2023
He's started sharing his lunch with him & the young man confessed he is starving
I now make 2 packed lunches so they can both concentrate on doing well in class pic.twitter.com/7Ry07mHHJn
Read Also: ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നതിന് നന്ദി; പിതാവിന്റെ വിയോഗത്തിൽ അജിത്
പോസ്റ്റിന് 9.6 ദശലക്ഷത്തിലധികം ലൈക്കുകളും നിരവധി പ്രതികരണങ്ങളും ലഭിച്ചു. ആളുകൾ ഈ അമ്മയുടെ കരുതലിനും സ്നേഹത്തിനും നന്ദി പറയുന്നു. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ കാഴ്ചകൾ ദിവസേന ശ്രദ്ധേയമാകാറുണ്ട്. ആളുകളെ ചിരിപ്പിക്കാനും, കണ്ണുനീരണിയിക്കാനും പാകമായ ഇത്തരം കാഴ്ചകൾ എപ്പോഴും ഹൃദയത്തിൽ ഇടം നേടാറുമുണ്ട്.
Story highlights- Woman packs extra lunch for son’s starving classmate