50 വർഷങ്ങൾക്ക് ശേഷം ലോലിത കടലിലേക്ക്; കാണികളെ രസിപ്പിച്ച കൊലയാളി തിമിംഗലത്തിന്റെ കഥ

April 5, 2023

കഴിഞ്ഞു പോയ അമ്പതു വർഷത്തിലധികമായി കാണികൾക്കു മുന്നിൽ പ്രകടനങ്ങൾ കാഴ്ചവച്ചു രസിപ്പിച്ച ലോലിത ഇത് സ്വാതന്ത്ര്യത്തിലേക്ക്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സീക്വേറിയത്തില്‍ കഴിയുന്ന ഡോള്‍ഫിന്‍ കുടുംബത്തില്‍പ്പെട്ട ഭീമന്‍ കൊലയാളി തിമിംഗലമാണ് ലോലിത. തടവിൽ കഴിഞ്ഞതിൽ വെച്ച രണ്ടാമത്തെ പ്രായം കൂടിയ ഭീമൻ തിമിംഗലമായാണ് ലോലിതയെ കണക്കാക്കപ്പെടുന്നത്.

1970ൽ അന്ന് നാല് വയസു മാത്രം പ്രായമുണ്ടായിരുന്ന ലോലിതയെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ നിന്നാണ് പിടികൂടുന്നത്. ശേഷം അതി കഠിനമായ പരിശീലനങ്ങൾക്കൊടുവിൽ കാണികൾക്ക് മുൻപിലേക്ക് എത്തുകയായിരുന്നു ലോലിത. ഓര്‍ക വിഭാഗത്തില്‍പ്പെട്ട ഭീമൻ കൊലയാളി തിമിംഗലമാണിത്. അൻപത്തേഴു വയസ് പ്രായമുള്ള ലോലിതയെ തിരിച്ചു കടലിലേക്ക് തുറന്നുവിടാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. നീണ്ട നാളുകളായി സീക്വേറിയത്തില്‍ ആയിരുന്നതുകൊണ്ട് തന്നെ ഇര പിടിക്കാനുള്ള പരിശീലനങ്ങൾക്കും മറ്റു ചില നടപടിക്രമങ്ങൾക്കും ശേഷമാവും കടലിലേക്ക് തുറന്നു വിടുന്നത്.

read Also: ലോകത്തെ ഏറ്റവും അപകടംനിറഞ്ഞ അതിർത്തിയിലേക്ക് യാത്ര പോകാം- ഇത്, കൊറിയന്‍ ഡീമിലിറ്ററൈസ്ഡ് സോണ്‍

വർഷങ്ങളായി വിവിധ എൻ.ജി.യോകൾ ലോലിതയുടെ മോചനത്തിനായി പ്രവർത്തിക്കുകയായിരുന്നു .അവരുടെ ഇടപെടലുകളുടെ ഫലം കൂടിയാണ് ഈ മോചനം. ഒരുവർഷം മുൻപ് വരെ ലോലിത അഭ്യാസ പ്രകടനങ്ങൾ ചെയ്തിരുന്നു. ആയുർദൈർഖ്യം ഏറെ ഉള്ളവയാണ് ഓർക ഇനത്തിൽ പെട്ട കൊലയാളി തിമിംഗലങ്ങൾ.വാലിൽ തലച്ചോറുകളും നീണ്ട ആയുസുമാണ് ഇവയെ വ്യത്യസ്തരാകുന്നത്. 90 വയസോളം പ്രായമുള്ള ലോലിതയുടെ അമ്മയെന്ന് കരുതപ്പെടുന്ന ഓഷ്യൻ സൺ എന്ന തിമിംഗലം ഇപ്പോളും സമുദ്രത്തിൽ വസിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.

Story highlights- 2nd-oldest orca in captivity is finally getting released after more than 50 years