ലോക ജലദിനത്തിൽ യമുന നദിയെ മാലിന്യമുക്തമാക്കാൻ ആഗ്ര നിവാസികൾ
ലോക ജലദിനത്തോടനുബന്ധിച്ചു പ്രകൃതി വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ ബ്രാജ് ഖാണ്ഡേൽവാളിന്റെ നേതൃത്വത്തിൽ നടക്കുന്ന റിവർ കണക്ട് ക്യാമ്പയിനിന്റെ ഭാഗമായി ആഗ്രയിൽ യമുനാനദി വൃത്തിയാക്കാനൊരുങ്ങുകയാണ് പ്രകൃതിസ്നേഹികൾ. നാളുകളായി യമുന നദിയിലെ ജലം മാലിന്യം നിറഞ്ഞു മലിനമായിരിക്കുകയാണ് .യമുന ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഈ നദി ജലം ശുദ്ധികരിക്കാൻ പദ്ധതി ഉണ്ടായിരുന്നു എങ്കിലും അതൊരു സമൂർണ പരാജയമായി മാറിയിരിക്കുകയാണ് എന്ന് ബ്രാജ് ഖാണ്ഡേൽവാൾ അഭിപ്രായപ്പെട്ടു.
1993 ൽ ഇന്ത്യൻ ഗവൺമെന്റും ജപ്പാനും ചേർന്ന് തീരുമാനിച്ച ഒരു ഉഭയകക്ഷി പദ്ധതിയാണ് യമുന ആക്ഷൻ പ്ലാൻ. നദീസംരക്ഷണത്തിനായി ഇന്ത്യയിൽ നിലവിൽ വന്നിട്ടുള്ള ഏറ്റവും വലിയ പദ്ധതിയാണ് ഇത്.എന്നാൽ യമുനാ നദിയുടെ ഇന്നത്തെ അവസ്ഥ ഈ പദ്ധതി വിജയകരമായിരുന്നില്ല എന്നതിന് തെളിവാണ്. 700 കോടിയിലധികം രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചു നൽകിയിരുന്നത്.
Read Also: സാമന്തയ്ക്ക് പിന്നാലെ രശ്മികയുടെയും നായകനായി ദേവ് മോഹൻ- തെലുങ്കിൽ തിരക്കേറി ‘സൂഫിയും സുജാതയും’ താരം
ഇന്ത്യൻ ഇതിഹാസങ്ങളിലും ചരിത്രത്തിലും യമുനാ നദിക്ക് ഏറെ പ്രാധാന്യമുണ്ട്. ഹിന്ദു ആചാര പ്രകാരം യമുന നദിയെ യമുന ദേവിയായി കരുതപ്പെടുന്നു. ഈ നദിയിലെ ജലത്തിൽ സ്നാനം ചെയ്താൽ ചെയ്തു പോയ പാപങ്ങളിൽ നിന്ന് മുക്തി ലഭിക്കും എന്നാണ് വിശ്വാസം. ഇത്രയേറെ പുണ്യ പ്രധാനമായ യമുനാ നദിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. മാലിന്യങ്ങളാൽ നിറഞ്ഞു ജീവജാലങ്ങൾക്ക് പോലും വാസയോഗ്യമല്ലാത്തവിധം മലിനമാണ് ഈ നദി ഇന്ന്. ഇത്തരം പ്രവർത്തികളിലൂടെ എങ്കിലും നദിയെ കാത്തുസൂക്ഷിക്കാം എന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി സ്നേഹികൾ.
Story highlights- Agra citizens launch drive to clean Yamuna river