‘മധുര പതിനാറ്..’- വിവാഹവാർഷികം വേറിട്ടതാക്കി ഐശ്വര്യയും അഭിഷേകും

ബോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ ചലച്ചിത്രലോകത്തു തന്നെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്-യും അഭിഷേക് ബച്ചനും. സിനിമാ വിശേഷങ്ങള്‍ക്കു പുറമെ പലപ്പോഴും ഇരുവരുടേയും കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ, പതിനാറാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇരുവരും. ഹൃദ്യമായൊരു കുറിപ്പും ചിത്രവുമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.
‘മധുര 16’ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. 2007ലാണ് ഇരുവരും വിവാഹിതരായത്. ‘ദായി അക്ഷര്‍ പ്രേം കേ’ എന്ന ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേകും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. അന്നുമുതല്‍ നല്ല സുഹൃത്തുക്കളായി ഇരുവരും. ‘ഉമ്രാവോ ജാന്‍’ എന്ന സിനിമയോടെ പ്രണയം ഗൗരവമാണെന്ന് തിരിച്ചറിഞ്ഞു.
ടൊറന്റോയില്‍വെച്ചായിരുന്നു അഭിഷേക് ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത്. 2007 ല്‍ പുറത്തിറങ്ങിയ ‘ഗുരു’ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി എത്തിയതായിരുന്നു രണ്ട് താരങ്ങളും. അവിടെവെച്ച് അഭിഷേക് തന്റെ ഹൃദയം ഐശ്വര്യയ്ക്ക് മുന്നില്‍ തുറന്നു. ഐശ്വര്യ അഭിഷേകിന്റെ പ്രിയസഖിയുമായി.
Read Also: ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; മുത്തശ്ശിയുടെ മുടി പല നിറത്തിൽ ഡൈ ചെയ്തു കൊച്ചുമകൾ
അതേസമയം, മണിരത്നത്തിന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ചിത്രമായ ‘പൊന്നിയിൻ സെൽവനിലാണ് ഐശ്വര്യ റായ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രത്തിൽ വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി എന്നിവർ ആദിത്യ കരികാലൻ, അരുൾമൊഴി വർമ്മൻ, വന്ധ്യതേവൻ, കുന്ധവി, നന്ദി/മന്ദാകിനി, പൂങ്കുഴലി എന്നിവരെ യഥാക്രമം അവതരിപ്പിക്കുന്നു.
Story highlights- aiswarya rai and abhisheka bachan celebrating wedding anniversary