ഈ സ്നേഹത്തിനു മുന്നിൽ മറ്റൊന്നുമില്ല- ക്യൂട്ട് വിഡിയോ പങ്കുവെച്ച് അനുശ്രീ

April 7, 2023

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സഹോദരന്റെ മകനൊപ്പമുള്ള രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ഫോണിൽ തിരക്കിട്ടിരിക്കുന്ന അനുശ്രീയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുകയാണ് ഈ കുരുന്ന്.

വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് കുഞ്ഞ് അനുശ്രീയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നത്. ‘നീയെന്നെന്നും എന്റെ ക്യൂട്ടി പൈ’ എന്ന ക്യാപ്ഷനൊപ്പമാണ് അനുശ്രീ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മുൻപും സഹോദരന്റെ മകനൊപ്പമുള്ള വിഡിയോകൾ അനുശ്രീ പങ്കുവെച്ചിരുന്നു.

സൈബറിടങ്ങളിൽ ഹിറ്റായ ‘പേര തത്തമ്മ’ എന്ന നഴ്‌സറി ഗാനമാണ് അനുശ്രീ മുൻപ് കുഞ്ഞിനൊപ്പം പാടിയത്. കുട്ടികളെ പോലെ ഒരുങ്ങി മടിയിൽ കുഞ്ഞിനേയും ഇരുത്തിയാണ് വിഡിയോയിൽ അനുശ്രീ പാടുന്നത്. രസകരമായ വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി താരങ്ങളും എത്തി. ബ്രിട്ടാനിയ മിൽക്ക് ബിക്കീസിന്റെ ‘ഒരുനാള്‍ ഞാനും ഏട്ടനെ പോലെ വളരും വലുതാകും’ എന്ന പരസ്യഗാനത്തിന് അനുശ്രീ ഒരുക്കിയ രസകരമായ വേര്‍ഷനും അടുത്തിടെ ശ്രദ്ധനേടിയിരുന്നു.

Read also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു.

Story highlights- anusree’s cute video with nephew