ഒരു പ്ലാനും ഇല്ലാതെ ചെയ്തത്; മകൾ കമലയോടൊപ്പമുള്ള വിഷു വിഡിയോയെക്കുറിച്ചു അശ്വതി

April 18, 2023

മലയാളി പ്രേക്ഷകരുടെ പ്രിയ അവതാരകയും ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയുമായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അഭിനയത്തോടും അവതരണത്തോടുമൊപ്പം തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെയും അശ്വതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ വിഷുവിനോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്.

അശ്വതിയോടൊപ്പം തന്നെ ഏവർക്കും സുപരിചിതയാണ് മകൾ കമലയും. വിഷു ദിനത്തിൽ മകൾ കമലയോടൊപ്പമുള്ള വിഡിയോ ഒരു നീണ്ട അടിക്കുറിപ്പോടു കൂടിയാണ് താരം പങ്കുവെച്ചത്. അശ്വതി യശോദയായി എത്തിയപ്പോൾ ഉണ്ണിക്കണ്ണനായാണ് കുഞ്ഞു കമല മലയാളികളുടെ ശ്രദ്ധയാകർഷിച്ചത്‌. വെറും ഒരു ദിവസത്തെ പ്ലാനിങ്ങും പ്രാക്ടീസും മാത്രമാണ് വിഡിയോയ്ക്ക് പിന്നിൽ ഉള്ളതെന്നും പെട്ടന്ന് മനസ്സിൽ തോന്നിയ ഒരു ആശയമാണിതെന്നും പറയുന്നു.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

താൻ പെട്ടന്ന് ഇങ്ങനെ ഒരു ആശയം പറഞ്ഞപ്പോൾ മുഴുവൻ പ്രോത്സാഹനവുമായി കൂടെ ഉണ്ടായിരുന്നതും വിഡിയോ ഡയറക്ട് ചെയ്തതും പ്രിയ സുഹൃത്ത് അബാദ് ആണ്. ഒപ്പം തന്നെ ശബരി, നൂറു,അലൻ, അരുൺ, ഉനൈസ് തുടങ്ങി ഒരുപറ്റം സുഹൃത്തുക്കൾ തനിക്കൊപ്പം ഉണ്ടായിരുന്നു. എല്ലാത്തിനുമപ്പുറം ഇത് ഞങ്ങളുടെ ഒരു സന്തോഷത്തിനായി ചെയ്തതാണ് എന്ന് പറഞ്ഞ താരംപോസ്റ്റ് അവസാനിപ്പിക്കുകയാണ്.

Story highlights- aswathy sreekanth share vishu special video