പാട്ടിന്റെ കാര്യത്തിൽ ഞങ്ങൾ അല്പം സീരിയസാണ്; വിധികർത്താക്കളെ പോലും ഞെട്ടിച്ച് ബാബുക്കുട്ടൻ

April 5, 2023

കുട്ടി പാട്ടുകാരുടെ കളിചിരികൾ കൊണ്ടും മനം മയക്കുന്ന പാട്ടിനാലും പ്രേക്ഷമനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗർ. മൂന്നാം സീസണിൽ എത്തി നിൽക്കുമ്പോളും ഇന്നും പ്രേക്ഷകരുടെ പ്രിയ പരിപാടിയായി തുടരുകയാണ് ടോപ് സിംഗർ സീസൺ 3. ഒരു പിടി അനുഗ്രഹീത കലാകാരന്മാരെ വളർത്തിയെടുക്കാനുള്ള ശ്രമമാണ് ഈ പ്രോഗ്രാമിന്റെ വിജയം .

എന്നും കുറുമ്പ് നിറഞ്ഞ സംസാരം കൊണ്ടും കുസൃതികൊണ്ടും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ആവിർഭവ് ഇത്തവണ തന്റെ ആലാപനമികവ് കൊണ്ട് ഒരിക്കൽ കൂടി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ ബിച്ചു തിരുമലയുടെ “സ്നേഹത്തിൽ പൂഞ്ചോല തീരത്തിൽ” എന്ന് തുടങ്ങുന്ന വരികളെ കെ.ജെ.യേശുദാസിന്റെ ശബ്ദത്തിലൂടെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതാണ്. ഈ ഗാനം അനായാസമായി ആലപിച്ചാണ് ആവിർഭവ് എന്ന ബാബുക്കുട്ടൻ വിധികർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങിയത്.

Read Also: ‘വാ വാ മനോരഞ്ജിനി..’ ഇത്ര ക്യൂട്ടായി ആരും പാടിയിട്ടുണ്ടാകില്ല-അങ്കണവാടിയിൽ നിന്നും പാട്ടുപാടാനെത്തിയ കുഞ്ഞുമിടുക്കി

കളിചിരികളും കുസൃതിയും തമാശകളും ഒക്കെ മാറ്റി നിർത്തി പാട്ടിലേക്ക് വരുമ്പോൾ ബാബുക്കുട്ടൻ വളരെ സീരിയസ് ആണെന്നാണ് വിധികർത്താക്കളുടെ അഭിപ്രായം. പ്രായത്തെ വെല്ലുന്ന മികവാണ് ഈ കൊച്ചു കലാകാരൻ ടോപ് സിംഗറിന്റെ വേദിയിൽ കാഴ്ച വെയ്ക്കുന്നത്. ഇതിനോടകം തന്നെ ഒട്ടനവധി ആരാധകരെയാണ് ബാബുക്കുട്ടൻ തന്റെ കഴിവ് കൊണ്ട് നേടിയെടുത്തിരിക്കുന്നത്.

Story highlights- babukkuttan’s heart touching performance