വരണ്ട ചർമ്മം തിളങ്ങാൻ ഗ്ലിസറിൻ

April 23, 2023

വരണ്ട ചർമ്മമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഒന്നാണ് ഗ്ലിസറിൻ. മോയ്‌സ്ചറൈസറുകളിലും ലോഷനുകളിലും ഒരു പ്രധാന ഘടകമായി അംഗീകരിക്കപ്പെട്ട ഗ്ലിസറിൻ ശുദ്ധമായ രൂപത്തിൽ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതും വരൾച്ച തടയും. ഗ്ലിസറോൾ എന്ന വിളിപ്പേര് കൂടിയുള്ള മധുര രുചിയുള്ളൊരു ദ്രാവക പദാർത്ഥമാണ് ഗ്ലിസറിൻ.

മുഖത്തെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകാൻ ഗ്ലിസറിന് സാധിക്കും. മുഖത്തെ പാടുകളും ടാനും മാറാൻ, ഗ്ലിസറിനൊപ്പം പ്രകൃതിദത്തമായ ചില വസ്തുക്കൾ ചേർത്ത് ഉപയോഗിക്കാം. പനിനീര്, തൈര് എന്നിവയെല്ലാം മുഖത്തെ വരൾച്ച തടയാൻ സഹായിക്കും. ചുളിവുകൾ നീക്കി മുഖത്തിന് യുവത്വം തോന്നണു ഗ്ലിസറിൻ ഉത്തമമാണ്.

Read Also: അനന്തപുരിയിൽ പാട്ടുപൂരവുമായി ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 2′; ഏപ്രിൽ 29, 30 തീയതികളിൽ

വെയിലില്‍ വിയര്‍പ്പടിഞ്ഞുണ്ടാകുന്ന മുഖക്കുരു മാറാൻ പനിനീരും ഗ്ലിസറിനും ചേർത്ത് പുരട്ടുന്നത് നല്ലതാണ്. ഇതിന് അണുബാധ തടയാനുള്ള കഴിവുമുണ്ട്. ഗ്ലിസറിൻ അടങ്ങിയ പെട്രോളിയം ജെല്ലിക്കും മുഖത്തെ വരണ്ട സ്വഭാവം മാറ്റി മികച്ച ഫലം നൽകാൻ കഴിവുണ്ട്. എണ്ണമയമുള്ള ചർമ്മത്തിലും വളരെ ഫലപ്രദമായി പ്രവർത്തിക്കാൻ ഗ്ലിസറിന് സാധിക്കും. എണ്ണമയമുള്ള ചർമ്മത്തിന് അധികമായി ഈർപ്പം ആവശ്യമില്ലെങ്കിലും, ജലാംശം നിലനിർത്താൻ ഇതിന് വെള്ളം ആവശ്യമാണ്.

Story highlights- benefits of glycerin