11,300ൽ പരം കലാകാരന്മാരെ അണിനിരത്തി ബിഹു അവതരണം; നേടിയെടുത്തത് ഗിന്നസ് ലോക റെക്കോർഡ്
ഗുവാഹട്ടിയിൽ അസ്സമികളുടെ ബിഹു അവതരണം നേടിയെടുത്തത് ഗിന്നസ് ലോക റെക്കോർഡ് ആണ്. 11,304 നർത്തകരെയും ഡ്രംസ് കലാകാരന്മാരെയും ഒരുമിച്ചു ഒരു വേദിയിൽ അണിനിരത്തിയായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച ബിഹു അവതരിപ്പിച്ചത്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻപിലും ബിഹു അവതരിപ്പിക്കുമെന്ന് മുഖ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വെള്ളിയാഴ്ച ഒരു ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി ആസ്സാമിൽ എത്തുന്നതാണ് പ്രധാനമന്ത്രി.
“11,304 ബിഹു നർത്തകരെയും ഡ്രംസ് കലാകാരന്മാരെയും അണിനിരത്തി ലോക റെക്കോർഡ് നമ്മൾ നേടിയെടുത്തു . ഒരു വേദിയിൽ ഇത്ര അധികം ബിഹു നർത്തകരെയും ഡ്രംസ് കലാകാരന്മാരും ഒത്തുചേർന്ന ഏറ്റവും വലിയ ബിഹു അവതരണമാണ് ഇതെന്നും” മുഖ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഗുവാഹട്ടിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാകും ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈപ്പറ്റുക. ലണ്ടനിലെ ഗിന്നസ് വേൾഡ് റെക്കോർഡ് അസ്ഥാനത്തു നിന്നും എത്തിയ വിധികർത്താവിന്റെ മുൻപിൽ ആയിരുന്നു ബിഹു അവതരിപ്പിച്ചത്.
Read Also: ശിവ റെഡ്ഢിയുടെ ആലാപനം ഞങ്ങൾക്ക് ഇഷ്ടമാണ് ; തെരുവ് ഗായകനെ ലോകത്തിനു പരിചയപ്പെടുത്തി സുഹാസിനി
ബിഹു ഉത്സവവുമായി ബന്ധപ്പെട്ട് ആസ്സാമിൽ നടത്തുന്ന തദ്ദേശീയ നാടോടി നൃത്തമാണ് ബിഹു നൃത്തം. ആസാമീസ് സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണിത്. ചടുലമായ ചുവടുകളും വേഗത്തിലുള്ള കൈയുടെ ചലനങ്ങളുമാണ് ഈ നൃത്തത്തിന്റെ സവിശേഷത. ഇവരുടെ പരമ്പരാഗത ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ആണ് കലാകാരൻമാർ അണിയുക . ഈ നിറം സന്തോഷത്തെയും ഓജസിനെയും സൂചിപ്പിക്കുന്നു.
Story highlights – Bihu performance with over 11,300 dancers, drummers enters Guinness World Records