ജീവൻ അപഹരിക്കാൻ കഴിവുള്ള പക്ഷികൾ; വർണാഭമായ തൂവലുകൾക്കിടയിൽ കൊടും വിഷം

April 13, 2023

പക്ഷികൾ എന്നും മനുഷ്യരുടെ പ്രിയങ്ങളിൽ പെട്ട ഒന്നാണ് . വിവിധ വർണ്ണത്തിലുള്ള തൂവലുകളാൽ അവ മനം കവരും. അതി മനോഹരവും കൗതുകമുണർത്തുന്നതുമായ കൊച്ചു പക്ഷികൾക്ക് മറ്റു ജീവനുകളെ ഇല്ലാതാക്കാൻ കഴിയും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ ? പാച്ചിസെഫാല ഷ്‌ലെഗലി, അലെന്ദ്രിയാസ് റുഫിനുക എന്നീ രണ്ട് സ്പീഷിസുകളിലെ പക്ഷികളാണ് മനുഷ്യ ജീവന് പോലും അപകടമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.

ഇവ ഒട്ടും നിസാരക്കാരല്ല. നിസാരമായി ഒരു ജീവൻ എടുക്കാൻ പോലും ഇവർക്ക് സാധിക്കും . വിഷം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച ശേഷം അവയെ വളരെ എളുപ്പത്തിൽ തന്നെ വിഷമായി മാറ്റി ശരീരത്തിൽ സൂക്ഷിക്കാനുള്ള കഴിവ് ഈ രണ്ടു ഇനത്തിൽ പെട്ട പക്ഷികൾക്ക് കഴിവുണ്ട്. നാച്ചുറൽ ഹിസ്റ്ററി മ്യുസിയത്തിലെ ഗവേഷകർ പുറത്തുവിട്ട കുറിപ്പിൽ പറയുന്നതനുസരിച്ചു ഉള്ളിൽ വിഷമുള്ളത് ഒരു തരത്തിലും ഇവയെ ബാധിക്കില്ല എന്നാണ് . അതേ സമയം ഇവയുമായി മനുഷ്യൻ ഇടപഴകിയാൽ അത് അപകടമാണ്.

Read Also: ആ ഓട്ടുപാത്രത്തിലാണ് ഞാൻ ഇപ്പോളും ഭക്ഷണം കഴിക്കുന്നത്; അച്ഛന്റെ ഓർമ്മയിൽ ഹരിശ്രീ അശോകൻ

വർണാഭമായ തൂവലുകൾക്കിടയിലാണ് ഇവ കൊടും വിഷം ഒളിപ്പിച്ചിരുന്നത്. ഇവയുമായുള്ള ചെറിയ ഇടപഴകൾ പോലും നമ്മുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായേക്കാം. ന്യൂഗിനിയ കാട്ടിനുള്ളിലാണ് ഈ പക്ഷികള്‍ പ്രധാനമായും കാണപ്പെടുന്നത്. വിഷം ഉള്ളിൽ സൂക്ഷിക്കുന്ന പല ജീവജാലങ്ങളും ഭൂമിയിൽ ഉണ്ട്. അവയിൽ പ്രധാനികളായ ഈ ഇനങ്ങളിൽ പെട്ട പക്ഷികളെയും നമുക്ക് കാണാം.

Story highlights- Birds capable of taking life