ദൃശ്യങ്ങൾ വൈറലായതിൽ വിഷമമുണ്ട്; എത്തിയത് ഒഫീഷ്യൽ ട്രെയിലറല്ല- വിശദീകരണവുമായി ബ്ലെസ്സി

April 8, 2023

ലോക്ക് ഡൗൺ കാലത്ത് ഏറ്റവുമധികം ചർച്ചയായ ചിത്രമാണ് ‘ആടുജീവിതം’. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ജോർദാനിൽ പ്രതിസന്ധിയിലാകുകയായിരുന്നു. രണ്ടുവർഷത്തോളമായി നീണ്ട പ്രതിസന്ധികൾക്കൊടുവിൽ ചിത്രം ഇനിയും പൂർത്തിയാക്കാൻ ബാക്കിയാണ്. ഒക്ടോബർ 20ന് ചിത്രം റിലീസിന് ഒരുങ്ങുന്ന വേളയിൽ അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തായത്.

ഡെഡ് ലൈൻ എന്ന മാഗസിന്റെ ചാനലിലൂടെയാണ് വിഡിയോയുടെ ക്വാളിറ്റി കുറഞ്ഞ പതിപ്പ് പ്രചരിച്ചത്. ഇതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ ബ്ളസി. തങ്ങളുടെ അറിവോടെയല്ല ഇത്തരം രംഗങ്ങൾ പ്രചരിച്ചതെന്നും അതിൽ വളരെഉയധികം ദുഃഖമുണ്ടെന്നും ബ്ലെസ്സി പറയുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നതേയുള്ളു എന്നും സംവിധായകൻ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നു.

ഒന്നിലധികം തവണ കാലതാമസങ്ങൾ നേരിട്ടും നീണ്ട കാത്തിരിപ്പിനും ശേഷം, പൃഥ്വിരാജ് സുകുമാരൻ തന്റെ അഭിലാഷ പദ്ധതിയായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് കഴിഞ്ഞ ജൂലൈയിലാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുഴുവൻ വിദേശ ഷെഡ്യൂളും നാട്ടിലെ ഷെഡ്യൂളും അന്ന് അവസാനിച്ചിരുന്നു. ഇത്രയധികം തടസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ച ചിത്രം അടുത്തകാലത്ത് മലയാളത്തിൽ വേറെയില്ല. 

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി പ്രശസ്ത ചലച്ചിത്രകാരൻ ബ്ലെസിയാണ് ‘ആടുജീവിതം’ സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ഈ വേഷത്തിനായി ശരീരഭാരം കുറച്ച് രൂപാന്തരം വരുത്തിയത് ശ്രദ്ധനേടിയിരുന്നു.

Story highlights- blessy about adujeevitham trailer