ബ്രഹ്മാസ്ത്രയുടെ വിശേഷങ്ങൾ പങ്കുവെച്ചു സംവിധായകൻ ആയാൻ മുഖർജി ; രണ്ടാം ഭാഗത്തിനായി നീണ്ട കാത്തിരുപ്പ്

April 5, 2023

2022 സെപ്റ്റംബർ 9 നാണ് ആയാണ് മുഖർജിയുടെ സംവിധാനത്തിൽ ബ്രഹ്മാസ്ത്ര പാർട്ട് 1- ശിവ പുറത്തിറങ്ങുന്നത്. പ്രേക്ഷകർ ഏറെ കാത്തിരുന്ന ഈ ചിത്രം വിജയമായിരുന്നു. ഫാന്റസിയുടെ ലോകത്തുകൂടി ഒരു യാത്ര നടത്തി പ്രേക്ഷകനു മറ്റൊരു അനുഭവം തന്നെയാണ് ഈ ചിത്രം സമ്മാനിച്ചത്. രൺബീർ കപൂറിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തു വന്ന ഈ ചിത്രത്തിന്റെ വരും ഭാഗങ്ങൾക്കായി ആരാധകർ കാത്തിരിപ്പിലായിരുന്നു.

ഇപ്പോൾ ആയാൻ മുഖർജി പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റിലൂടെ വരും ഭാഗങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ആരാധകരിലേക്കെത്തുകയാണ്. ബ്രഹ്മാസ്ത്ര ത്രിലോജി ദി അസ്ത്രവേർസ്നെക്കുറിച്ചും എന്റെ ലൈഫ്നെ കുറിച്ചുമുള്ള ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ സമയമായി എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ ബ്രഹ്മാസ്ത്ര ഭാഗം രണ്ടിനെ കുറിച്ചും മൂന്നിനെ കുറിച്ചും സംവിധായൻ പറയുന്നുണ്ട്. 2026 ഡിസംബറോടെ ചിത്രം പ്രേക്ഷകർക്ക് മുൻപിലേക്കെത്തുമെന്നും തീയറ്റർ റിലീസ് ആവുമെന്നും പറയുന്നു.

ഭാഗം ഒന്നിന് ലഭിച്ച സ്നേഹവും അഭിപ്രായവും കണക്കിലെടുത്തു അടുത്ത രണ്ടു ഭാഗങ്ങൾ അതിലും മികച്ചതായും വലുതായും നിർമിക്കുവാൻ ആഗ്രഹിക്കുന്നു. അടുത്ത രണ്ടു ഭാഗങ്ങളും ഒരുമിച്ചു നിർമിച്ച ശേഷം അടുത്തടുത്തായി പുറത്തിറക്കാൻ ആണ് ആലോചന, സ്ക്രിപ്ട് മികച്ചതാക്കാൻ ഇനിയും സമയം ആവശ്യമാണെന്നും ആയാൻ പറഞ്ഞു. ഇതോടൊപ്പം തന്നെ മറ്റൊരു ചിത്രം കൂടി തനിക്കു ചെയ്യേണ്ടതുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ സമയം ആകുമ്പോൾ അറിയിക്കും . ഇന്ത്യൻ സിനിമയിൽ തനിക്ക് ഇനിയും വലിയ സംഭാവനകൾ ചെയ്യാൻ സാധിക്കും എന്ന പ്രത്യാശയുണ്ട് എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് അവസാനിപ്പിക്കുകയാണ് ആയാണ് മുഖർജി.

Read Also: പാട്ടിന്റെ കാര്യത്തിൽ ഞങ്ങൾ അല്പം സീരിയസാണ്; വിധികർത്താക്കളെ പോലും ഞെട്ടിച്ച് ബാബുക്കുട്ടൻ

ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടനവധി പ്രമുഖ താരങ്ങൾ ബ്രഹ്മാസ്ത്ര ആദ്യ പാർട്ടിന്റെ ഭാഗമായിരുന്നു. രൺബീർ കപൂർ, അളിയാ ഭട്ട്, ഷാരുഖ് ഖാൻ,അമിതാബ് ബച്ചൻ,നാഗാർജുന, മൗനി റോയി തുടങ്ങിയ വാൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

Story highlights- brahmastra part 2 and 3 announcement