പാൻ ഇന്ത്യൻ ചിത്രം ‘ദസറ’ ഒടിടിയിലേക്ക്; ഏപ്രിൽ 28 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ
പിരീഡ് ആക്ഷൻ ഡ്രാമ ചിത്രമായ നാനി കേന്ദ്രകഥാപാത്രമായി എത്തിയ പാൻ ഇന്ത്യൻ ചിത്രം ‘ദസറ’ ഒടിടിയിലേക്ക്. ചിത്രം സംവിധാനം ചെയ്തത് ശ്രീകാന്ത് ഒഡേലയാണ്. കീർത്തി സുരേഷ്, ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി, സമുദിരകനി, സായ്കുമാർ, ഷംന കാസിം എന്നിവർ മറ്റു കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 65 കോടി മുതൽമുടക്കിലാണ് നിർമ്മിച്ചത്. 110 കോടിയോളം കളക്ഷൻ നേടി ബോക്സ് ഓഫീസ് വിജയയും ദസറ സ്വന്തമാക്കി. ഏപ്രിൽ 28 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
2009 കാലഘട്ടത്തിലെ കഥ പറയുന്ന ദസറ ധരണിയെന്ന ചട്ടമ്പിയായി തിളങ്ങുന്നത് നാനിയാണ്. വെന്നെല എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. വീർലാപ്പള്ളി പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.
Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ദസറ നിർമ്മിച്ചത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ കലാസംവിധാനം.
Story Highlights: Dasara ott netflix nani