അനന്തപുരിയിൽ പാട്ടുപൂരവുമായി ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 2′; ഏപ്രിൽ 29, 30 തീയതികളിൽ

കോഴിക്കോടിന്റെ മണ്ണിൽ ആവേശം തീർത്ത സംഗീത നിശ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഇനി തിരുവനന്തപുരത്ത് ആവേശം പകരും. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 2′ തിരുവനന്തപുരത്തേയ്ക്ക് എത്തുകയാണ്. ഏപ്രിൽ 29,30 തീയതികളിൽ വൈകുന്നേരം 4.30 മുതൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. കോഴിക്കോട് ആവേശം നിറച്ച ഡിബി നൈറ്റ് തിരുവനന്തപുരത്തേക്ക് എത്തുമ്പോൾ സംഗീതാസ്വാദകർ വളരെയേറെ പ്രതീക്ഷയിലാണ്. [ DB Night by flowers chapter 2 at thiruvannathapuram ]
ഡിബി നൈറ്റ് ചാപ്റ്റർ 2 ൽ അണിനിരക്കുന്ന മലയാളികളുടെ പ്രിയ ബാൻഡായ തൈക്കൂടം ബ്രിഡ്ജ്, ജോബ് കുരിയൻ ലൈവ്, ഗൗരി ലക്ഷ്മി, ബ്രോധ വി, തിരുമാലി തഡ്വയ്‌സർ, ഇവൂജിൻ ലൈവ്, അവിയൽ, വെൻ ചായ് മെറ്റ് ടോസ്റ്റ്, പൈനാപ്പിൾ എക്‌സ്പ്രസ്, തകര, ദ ബിയേർഡ് ആന്റ് ദ ഡെറിലിക്ട്‌സ് എന്നിവരാണ്.
ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ഈ സംഗീത മാമാങ്കം അരങ്ങേറാൻ ബാക്കിയുള്ളത്. ഇന്ന് തന്നെ ബുക്ക് മൈ ഷോ ആപ്പ് വഴി നിങ്ങളുടെ ടിക്കറ്റുയകൾ സ്വന്തമാക്കാം. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അതേസമയം, കോഴിക്കോടിന്റെ മണ്ണിൽ സംഗീതത്തിന്റെ തിരയിളക്കം ഒരുക്കിയാണ് ഡിബി നൈറ്റ് തുടക്കം കുറിച്ചത്. ഗൗരി ലക്ഷ്മി, ജോബ് കുര്യൻ, തൈക്കൂടം ബ്രിഡ്‌ജ്, അവിയൽ തുടങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകളുടെ സംഗീത വിസ്മയമായിരുന്നു കോഴിക്കോട് അരങ്ങേറിയത്. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയുടെ ആദ്യ ഭാഗത്തിന് കോഴിക്കോട് തിരി തെളിഞ്ഞപ്പോൾ സമാനതകളില്ലാത്ത വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. പ്രേക്ഷകരുടെ ഇഷ്‌ട സംഗീതജ്ഞരൊക്കെ കോഴിക്കോട് ട്രേഡ് സെന്ററിൽ പ്രകടനങ്ങൾ കാഴ്ച്ചവെച്ചപ്പോൾ ആവേശത്തോടെയാണ് കോഴിക്കോട് അവരെ സ്വീകരിച്ചത്. വേദിയിൽ ആവേശത്തിന് അതിരുകൾ ഇല്ലാതായതോടെ ആസ്വാദകർക്കും മറക്കാനാവാത്ത ഒരനുഭവമായി ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ മാറിയിരുന്നു.
Story highlights- DB Night by flowers chapter 2 at thiruvannathapuram