ധ്വനി മാത്രമല്ല, അമ്മയും അടിപൊളിയായി പാടും; പാട്ടുവേദിയെ സംഗീതത്തിൽ ആറാടിച്ച് ധ്വനിയും അമ്മയും
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ . മൂന്നു സീസണുകളായി ലഭിക്കുന്ന ജനപിന്തുണ തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയവും. ഒരു പറ്റം കുട്ടി കലാകാരന്മാരിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുമ്പോൾ കുടുംബസദസുകളെ പൊട്ടിചിരിപ്പിക്കുവാനും ആസ്വദിപ്പിക്കുവാനും വേണ്ടുന്നതൊക്കെ ഇതിലുണ്ട്. ( Dhvani and Amma rocked the stage with music )
കലയെ സ്നേഹിക്കുന്നവർക്കും കഴിവുള്ളവർക്കും എന്നും മികച്ച അവസരമൊരുക്കുന്നതിൽ ടോപ് സിംഗർ സീസൺ 3 യുടെ വേദി മുന്നിലാണ്. കഴിഞ്ഞ മൂന്നു സീസണുകളിലായി ഒരുപിടി കഴിവുറ്റ കലാകാരന്മാരുമായാണ് ടോപ് സിംഗർ പ്രേക്ഷകരിലേക്കെത്തിയത്. കുട്ടിപ്പാട്ടുകാരുടെ പാട്ടും കുസൃതിയും കുറുമ്പ് നിറഞ്ഞ സംസാരവും എന്നും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരമാണ്.
Read More: “അഷ്ടമുടിക്കായലിലെ..”; ദേവരാജൻ മാസ്റ്ററുടെ ഗാനം മനസ്സ് തൊട്ട് ആലപിച്ച് ധ്വനിക്കുട്ടി
പാടാൻ എത്തിയ കുട്ടി ഗായിക തന്റെ ആലാപന മികവിലൂടെ ഏവരെയും സന്തോഷിപ്പിച്ചപ്പോൾ വിധികർത്താക്കളെയും അവതാരകരെയും ഞെട്ടിച്ചത് കുട്ടിപ്പാട്ടുകാരിയുടെ അമ്മയാണ്. ധ്വനിക്കുട്ടിയുടെ അമ്മയാണ് ഏവരെയും പാട്ടുപാടി വിസ്മയിപ്പിച്ചത്. പത്തുകല്പനകൾ എന്ന മലയാളം സിനിമയിലെ ജാനകി അമ്മ പാടിയ ‘അമ്മ പൂവിനും ആമ്പൽ പൂവിനും’ എന്ന ഗാനവുമായി എത്തിയതായിരുന്നു ധ്വനിക്കുട്ടി. പാട്ടിനു ശേഷം വേദിയിലെത്തിയ അമ്മ അർച്ചന വിധികർത്താക്കളുടെ ആവശ്യപ്രകാരം പരീക്ഷ എന്ന ചിത്രത്തിലെ അവിടുന്നെൻ ഗാനം കേൾക്കാൻ എന്ന ഗാനം ആലപിക്കുകയായിരുന്നു.
പി ഭാസ്കരൻ മാസ്റ്ററുടെ വരികൾക്ക് എം എസ് ബാബുരാജ് ഈണം നൽകി ജാനകി ‘അമ്മ ആലപിച്ച ഗാനമാണ് ഇത്. അതിമനോഹരമായി അർച്ചന ആലപിച്ച ഗാനത്തിലൂടെ വിധികർത്താക്കളുടെ അഭിനന്ദനവും പ്രശംസയും ഏറ്റുവാങ്ങി. കുടുംബസദസുകളുടെ പ്രിയ പരിപാടിയായി ഫ്ളവേഴ്സ് ടോപ് സിംഗർ യാത്ര തുടരുകയാണ്.
Story highlights- Dhvani and Amma rocked the stage with music