കളിക്കിടെ വളർത്തുനായ അബദ്ധത്തിൽ ബോൾ വിഴുങ്ങി; വൈദഗ്ധ്യപൂർവം പുറത്തെടുത്ത് മൃഗഡോക്ടർ- വിഡിയോ
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്.
എന്നാൽ, അങ്ങേയറ്റം ആത്മബന്ധം പുലർത്തുന്നതിനാൽ അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ താങ്ങാനാകാത്ത ദുഖവും ഉണ്ടാകും. അതിനാൽ അവയെ നോക്കി പരിപാലിക്കേണ്ടത് വലിയ ഉത്തരവാദിത്തമാണ്. കാരണം, വളർത്തുമൃഗങ്ങൾ ചിലപ്പോൾ ജീവന് പോലും ഭീഷണിയായേക്കാവുന്ന സാഹചര്യങ്ങളിൽ കുടുങ്ങാറുണ്ട്. ഇപ്പോഴിതാ, കളിക്കിടെ അബദ്ധത്തിൽ കളിപ്പാട്ടം വിഴുങ്ങിയ ഒരു നായയാണ് ശ്രദ്ധനേടുന്നത്.
HERO! 🐶 Dr. Hunt saved this dog that had swallowed a Kong Toy. (🎥:drandyroark)
— GoodNewsCorrespondent (@GoodNewsCorres1) April 3, 2023
pic.twitter.com/fGwM60IoKO
ഒരു വിഡിയോയിൽ നായയുടെ തൊണ്ടയിൽ നിന്ന് പന്ത് പുറത്തെടുക്കാൻ ശ്രമിക്കുന്ന ഒരു വെറ്റിനറി ഡോക്ടറെ കാണിക്കുന്നു. വളരെയധികം ശ്രമപ്പെട്ടാണ് മൃഗഡോക്ടർ ബോൾ പുറത്തേക്ക് തള്ളാൻ ശ്രമിക്കുന്നത് കാണാം. ഏതാനും നിമിഷങ്ങൾക്ക് ശേഷം, ഡോക്ടർ രക്ഷിക്കുകയും കളിപ്പാട്ടം വിജയകരമായി വീണ്ടെടുക്കുകയും ചെയ്യുന്നു. പിന്നാലെ ഡോക്ടറുടെ വിജയാഘോഷമാണ് കാണേണ്ടത്. വളരെ മികച്ച പ്രതികരണമാണ് ഡോക്ടർക്ക് വീഡിയോയിലൂടെ ലഭിക്കുന്നത്.
Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ
അതേസമയം, വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ സഹായകരമാകാറുണ്ട്. നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് തീർച്ചയായും അറിയാമായിരിക്കും.
Story highlights-doctor saving dog’s life after it swallowed a toy