വിശ്വാസങ്ങളുടേയും ആഘോഷങ്ങളുടെയും ഈസ്റ്റർ

April 9, 2023

ഈസ്റ്റർ ,പാസ്ച അല്ലെങ്കിൽ പുനരുദ്ധാരണ ഞായർ എന്നും അറിയപ്പെടുന്നു. പുതിയ നിയമത്തിൽ വിവരിച്ചിരിക്കുന്നതു പോലെ മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാണത്തെ അനുസ്മരിക്കുന്ന ഒരു ക്രിസ്ത്യൻ ഉത്സവവും സാംസ്കാരിക അവധിയുമാണ് ഈസ്റ്റർ .യേശുവിനെ കുരിശിലേറ്റിയതിന്റെ മൂന്നാം ദിവസം ദൈവപുത്രൻ ഉയിർത്തെഴുന്നേറ്റ സംഭവത്തെ അനുസ്മരിപ്പിക്കാൻ ആണ് ഈസ്റ്റർ ദിനം വിശ്വാസികൾ ആഘോഷിക്കുന്നത്. ഈസ്റ്റർ ആചരിക്കുന്ന ക്രിസ്തുമത വിശ്വാസികൾ സാധാരണയായി ഈസ്റ്ററിന് മുമ്പുള്ള ആഴ്ചയെ ഹോളി വീക്ക് എന്ന് വിളിക്കുന്നു.

ഇംഗ്ലീഷുകാരുടെ സഭ ചരിത്രമായ ഹിസ്റ്റോറിയ എക്ലെസിയാസ്‌റ്റിക്ക ജെന്റിസ് ആംഗ്ലോറത്തിന്റെ രചയിതാവായ സെയിന്റ് ബെഡ് ദി വെനെറബിളിന്റെ അഭിപ്രായത്തിൽ ഈസ്റ്റർ എന്ന ഇംഗ്ലീഷ് വാക്ക് വസന്തത്തിന്റെയും സഫലതയുടെയും ദേവതയായ ഈസ്ട്രേയിൽ നിന്നുമാണ് രൂപപ്പെട്ടത്. പുതിയ നിയമത്തിൽ വിവരിച്ചിരിക്കുന്നതുപോലെ യേശുവിന്റെ പുനരുത്ഥാനം പ്രധാനമായും ക്രിസ്ത്യൻ മതങ്ങൾ കെട്ടിപ്പടുത്തതിന്റെ അടിത്തറയാണ്. അതിനാൽ തന്നെ ക്രിസ്ത്യൻ കലണ്ടറിലെ വളരെ പ്രധാനപ്പെട്ട തീയതിയാണ് ഈസ്റ്റർ.

Read Also: ഗൗരവക്കാരൻ സ്റ്റേഷൻ മാസ്റ്റർ; കൗതുകമുണർത്തി മികാൻ എന്ന ക്യാറ്റ് മാസ്റ്റർ

ഈസ്റ്റർ എഗ്ഗുകൾ ഈസ്റ്റർ ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ് .വിവിധ നിറങ്ങളുപയോഗിച്ചു അലങ്കരിച്ച പുഴുങ്ങിയ മുട്ടകളും ,ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കിയതും മിട്ടായികൾ നിറച്ചതുമായ മുട്ടകളും ഇതിന്റെ ഭാഗമാണ് .ചില വീടുകളിൽ, ഈസ്റ്റർ ബണ്ണി എന്നറിയപ്പെടുന്ന ഒരു കഥാപാത്രം ഈസ്റ്റർ ഞായറാഴ്ച രാവിലെ കുട്ടികൾക്ക് മിഠായിയും ചോക്കലേറ്റ് മുട്ടകളും നൽകുന്നു.ഈസ്റ്റർ ബണ്ണി അമേരിക്കൻ സംസ്കാരത്തിലെ സാന്താക്ലോസിനോട് സാമ്യമുള്ള ഒരു സകൽപിക കഥാപാത്രമാണ്.

Story highlights- easter 2023