മനുഷ്യനെപ്പോലെ പഴത്തൊലി ഉരിഞ്ഞ് കഴിക്കുന്ന ആന- കൗതുക കാഴ്ച
ആനകളുടെ കൗതുകരമായ വാർത്തകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അവയുടെ യാത്രകളും കുസൃതികളും ഹൃദയം തൊടുന്ന കഥകളുമെല്ലാം വളരെയേറെ പ്രേക്ഷകപ്രിയമുള്ളവയാണ്. ആനകൾ പൊതുവെ ഉയർന്ന ബുദ്ധിശക്തിയുള്ള ജീവികളുമാണ്. ഇപ്പോഴിതാ, ഒരു ആന സ്വയം വാഴപ്പഴം തൊലിയുരിച്ച് കഴിക്കുന്ന വിഡിയോ ഓൺലൈനിൽ വൈറലായിരിക്കുകയാണ്. മനുഷ്യനെപ്പോലെയുള്ള ഈ പെരുമാറ്റം ആനയെ ആരും പ്രത്യേകമായി പഠിപ്പിച്ചിട്ടില്ല. ബെർലിൻ മൃഗശാലയിലെ അന്തേവാസിയായ ആന അത് സ്വയം പഠിച്ചെടുത്തതാണ്.
സയൻ എന്ന പേജാണ് യൂട്യൂബിൽ ഇപ്പോൾ വൈറലായ വിഡിയോ ഷെയർ ചെയ്തത്. സയൻസ് എക്സ് എന്ന പേജാണ് ഇപ്പോൾ വൈറൽ ആയ വിഡിയോ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. പാങ് ഫാ എന്ന ഏഷ്യൻ ആനയാണ് ഇങ്ങനെ മനുഷ്യനെ പോലെ പഴം കഴിക്കുന്നത്. കട്ടിയുള്ള തൊലി നീക്കം ചെയ്യുകയും ഉടച്ച് കഴിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. റിപ്പോർട്ടനുസരിച്ച് തുമ്പിക്കൈയുടെ അറ്റം കൊണ്ട് പൾപ്പ് പിടിച്ചെടുക്കുകയും തൊലി കളയുകയും ചെയ്യുന്നു. ഒട്ടേറെ ആളുകൾ വീഡിയോയ്ക്ക് കമന്റുമായി എത്തി.
അതേസമയം, ആനയുടെ ബുദ്ധിശക്തി മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. താളത്തിൽ നല്ല കഴിവുള്ള ഒരു ആന അടുത്തിടെ വൈറലായിരുന്നു. വിഡിയോയിൽ ആന ഒരു മനുഷ്യനെ അനുകരിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ തുമ്പിക്കൈ ഉപയോഗിച്ച് ഡ്രം വായിക്കുന്നത് വിഡിയോയിൽ കാണാം.
ആനകൾ എത്രമാത്രം ബുദ്ധിയുള്ളവയാണെന്നു തെളിയിക്കുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ചിത്രങ്ങൾ വരയ്ക്കുന്നത് മുതൽ മനുഷ്യരെ അനുകരിക്കുന്നത് വരെ, അവർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതായി കാണാം. ഇപ്പോഴിതാ,എറിക് ഷിഫർ ട്വിറ്ററിൽ പങ്കിട്ട ഒരു വിഡിയോയിൽ, താളത്തിൽ കഴിവുള്ള ഒരു ആനയെ കാണിക്കുന്നു. മനുഷ്യനെ അനുകരിച്ച് ആന ഡ്രം വായിക്കുന്നത് കാണാം.
Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു
470,000-ലധികം വ്യൂസ് നേടി ക്ലിപ്പ് വൈറലായി. ആന കാട്ടിൽ സ്വന്തം ബാൻഡ് തുടങ്ങണമെന്ന് പലരും രസകരമായി കമന്റ് ചെയ്തു. അടുത്തിടെ ഒരു പാർക്കിൽ ആന റൈഡുകളിൽ കളിക്കുന്ന വിഡിയോ ശ്രദ്ധേയമായിരുന്നു.
Story highlights- elephant peels banana and eats it like a human