പ്രേക്ഷകരെ രസിപ്പിച്ച് പുണ്യാളനും ടീമും; ശ്രദ്ധനേടി കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടുമൊന്നിക്കുന്ന ‘എന്താടാ സജി’

April 11, 2023
'Enthada Saji' malayalam fantasy movie got audience attention

ഒരു ദൈവമോ കുട്ടിച്ചാത്തനോ അത്ഭുതവിളക്കിലെ ഭൂതമോ ഒക്കെ നമുക്ക് മുന്നിൽ പ്രത്യക്ഷപെട്ടിരുന്നുവെങ്കിൽ എന്ന് കുട്ടികാലത്ത് ഒരിക്കലെങ്കിലും ആഗ്രഹിച്ചവരായിരിക്കും നമ്മൾ. ഇങ്ങനെയുള്ള ഫാന്റസി കഥകൾ സിനിമയായി കാണാനും ഒരു പ്രത്യേക രസമാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നിവേദ എന്നിവർ ഒന്നിച്ച എന്താടാ സജിയുടെയും പ്രമേയം ഇത് പോലെ വ്യത്യസ്തമായ ഒന്നാണ്.
ഇവിടെ പക്ഷെ ദൈവവും ചാത്തനും ഒന്നുമല്ല, പുണ്യാളൻ ആണ് ഹീറോ. അതായത് മനുഷ്യർക്കും ദൈവത്തിനുമിടയിൽ മധ്യസ്ഥനായി നിൽക്കുന്ന ആൾ. ( ‘Enthada Saji’ movie got audience attention )

തൊടുപുഴക്കടുത്ത് ഇല്ലിക്കലെന്ന ഗ്രാമത്തിലെ പള്ളിയിലെ റോക്കി പുണ്യാളൻ അവിടുത്തെ ഒരു നിഷ്കളങ്ക പെൺകുട്ടിയായ സജിമോൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമ പറയുന്നത്. മലയാളത്തിലെ ഹിറ്റ് കോമ്പോകളിൽ ഒന്നായ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകളായി ഇരുവരും ഒരുമിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമ ലോകം.

Read Also: കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടുമൊന്നിക്കുന്ന ‘എന്താടാ സജി’- ചിത്രത്തിലെ ഗാനം ശ്രദ്ധനേടുന്നു

പുണ്യാളനായി കുഞ്ചാക്കോ ബോബൻ സ്‌ക്രീനിൽ നിറഞ്ഞാടുകയാണ്. നിവേദ, ജയസൂര്യ, സെന്തിൽ തുടങ്ങി സിനിമയിൽ പ്രധാനപ്പെട്ട റോളുകളിൽ എത്തുന്നുണ്ട്. ഫാന്റസി ഫൺ എന്റെർനെറായി ഒരുക്കിയിരിക്കുന്ന സിനിമ മൊത്തത്തിൽ നല്ലൊരു ഫീൽഗുഡ് വൈബും നൽകുന്നുണ്ട്. നവാഗതനായ ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിർവഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് സംഗീതം നിർവഹിക്കുന്നത്. ക്യാമറ-ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ-ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ്-രതീഷ് രാജ്, ഒറിജിനൽ ബാക്ഗ്രൗണ്ടസ്‌കോർ-ജെക്ക്‌സ് ബിജോയ്,

എസ്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ-നവീൻ.പി.തോമസ്, മേക്കപ്പ്-റോണക്‌സ് സേവ്യർ, കോസ്റ്റും ഡിസൈനർ-സമീറ സനീഷ്, പ്രൊഡക്ഷൻ കാൻട്രോളർ-ഗിരീഷ് കൊടുങ്ങലൂർ, ആർട്ട് ഡയറക്ടർ-ഷിജി പട്ടണം, ത്രിൽ-ബില്ല ജഗൻ, വിഎഫ്എക്‌സ്-Meraki, അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാർഗവൻ, പ്രവീണ് വിജയ്,
അഡ്മിനിസ്‌ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്-അഖിൽ യശോധരൻ, സ്റ്റിൽ-പ്രേം ലാൽ, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവർ ആണ് മറ്റു അണിയറ പ്രവർത്തകർ.

Story Highlight : ‘Enthada Saji’ malayalam fantasy movie got audience attention