പച്ച സാരിയിൽ മനോഹരിയായി എസ്തർ അനിൽ

April 13, 2023

മലയാളസിനിമയിൽ എന്നും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്ന ചില ബാലതാരങ്ങൾ ഉണ്ട് . അത്തരത്തിൽ ചെയ്ത കഥാപാത്രങ്ങളിലൂടെയും തന്റെ അഭിനയ മികവുകൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് എസ്തർ അനിൽ. 2010 ൽ നല്ലവൻ എന്ന ആ ചിത്രത്തിലൂടെ ബാലതാരമായായിരുന്നു അരങ്ങേറ്റം . സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളറിയുവാനായി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്.

ഏറെ ജനശ്രദ്ധ നേടുകയാണ് പച്ച സാരിയിൽ ഇൻസ്റ്റാഗ്രാമിൽ എസ്തർ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം. വെള്ള നിറത്തിലുള്ള ബ്ലൗസിലും പച്ച സാരിയിലും അതി സുന്ദരിയാണ് എസ്തർ. “ഈസ്റ്ററിനു കുറച്ചു ശുദ്ധവായു ശ്വസിക്കുവാനായി വീട്ടിൽ പോയി. ഇപ്പോളിതാ തിരികെ കൊച്ചിയിലെത്തിയപ്പോൾ ഇവിടുത്തെ മലിനീകരണത്തെ കുറിച്ച് പരാതി പറയാതിരിക്കാൻ ആകുന്നില്ല” എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

Read Also: ശിവ റെഡ്ഢിയുടെ ആലാപനം ഞങ്ങൾക്ക് ഇഷ്ടമാണ് ; തെരുവ് ഗായകനെ ലോകത്തിനു പരിചയപ്പെടുത്തി സുഹാസിനി

2013 ൽ പുറത്തിറങ്ങിയ ത്രില്ലർ ഡ്രാമ ചിത്രമായ ദൃശ്യം ഒന്നാം ഭാഗത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധനേടാൻ എസ്തറിനു കഴിഞ്ഞു. ദൃശ്യം ഒന്ന്,രണ്ട് ഭാഗങ്ങളിലെ അനുമോൾ ജോർജ് എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിക്കുകയായിരുന്നു ഈ കൊച്ചു മിടുക്കി. ഈ ചിത്രത്തിന്റെ തന്നെ തമിഴ് ,തെലുങ്ക് പതിപ്പുകളിലും വേഷമിട്ടത് എസ്തർ തന്നെയാണ്.

Story highlights- esther anil green photos