അത്ഭുത കാഴ്ചയുമായി കാനഡയിലെ ഫ്രോസൺ ബബിൾസ്

July 30, 2023

ശൈത്യകാലത്തു കാനഡയിലെ എബ്രഹാം തടാകത്തിന്റെ ഉപരിതലത്തിനടിയിൽ നിന്ന് ഉണ്ടാകുന്ന ശീതീകരിച്ച മീഥേൻ കുമിളകൾ പോലെയുള്ള ചില അത്ഭുത കാഴ്ചകൾ കാഴ്ചക്കാരെ വിസ്മയിപ്പിക്കാറുണ്ട്. ഇത് ഒരു അസാധാരണ പ്രകൃതി പ്രതിഭാസമാണ് എന്ന് തന്നെ പറയാം. എബ്രഹാം തടാകത്തിലേക്ക് നിരവധി സഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയുമാണ് ഈ കാഴ്ച ആകർഷിക്കുന്നത്.

തെളിഞ്ഞതും ഇരുണ്ടതുമായ മഞ്ഞിൽ വെളുത്ത കുമിളകൾ രൂപം കൊള്ളുന്നു. നല്ല വെളിച്ചത്തിലും കാലാവസ്ഥയിലും ഇത് കാഴ്ചയ്ക്കു വളരെ ആകർഷണമാകുന്നു. ഈ കാണുന്ന കുമിളകൾ വായുവല്ല മറിച്ചു മീഥേനാൽ രൂപപ്പെടുന്നവയാണ്. തടാകത്തിന്റെ അടിത്തട്ടിൽ നിന്നും നശിച്ചു പോകുന്ന സസ്യജാലങ്ങളിൽ നിന്നുള്ള ബാക്ടീരിയകൾ ആണ് ഇതിനു കാരണമാകുന്നത്. അത്തരം ബാക്ടീരിയകൾ വിഘടിക്കുമ്പോൾ മീഥേൻ പുറപ്പെടുവിക്കുകയും വെള്ളത്തിൽ കുമിളകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

അടിത്തട്ടിൽ രൂപം കൊള്ളുന്ന മീഥേൻ കുമിളകൾ പിന്നീടു ഉപരിതലത്തിലേക്ക് ഉയരുന്നു. അവിടെ ഇവ കൂടിച്ചേർന്നു വലിയ കുമിളകളായി മാറുകയും തണുത്തുറഞ്ഞു തടാകത്തിന്റെ ഉപരിതലത്തിൽ ആയി കാണപ്പെടുകയും ചെയ്യുന്നു. താപം കൂടുമ്പോൾ ഇവ ഉരുകുകയും മീഥേൻ ഗ്യാസ് അന്തരീക്ഷത്തിലേക്ക് ഉയരുകയും ചെയ്യുന്നു. ഇത് അന്തരീക്ഷത്തിന് അല്പം അപകടം ചെയ്യും.

Read Also: പാട്ടിന്റെ കാര്യത്തിൽ ഞങ്ങൾ അല്പം സീരിയസാണ്; വിധികർത്താക്കളെ പോലും ഞെട്ടിച്ച് ബാബുക്കുട്ടൻ

ശൈത്യകാലത്തു മാത്രമാണ് ഇവിടെ ഇത്തരം ഒരു കാഴ്ച കാണാനാവുക . വേനൽക്കാലത്തു മീഥേൻ അടിത്തട്ടിൽ നിന്നും ഉയർന്ന അന്തരീക്ഷത്തിലേക്ക് രക്ഷപ്പെടുകയാണ് ചെയ്യുക. ഇവ ഗ്ലോബൽ വാർമിംഗിന് കാരണമാകുന്നു. അന്തരീക്ഷത്തിന്റെ ചൂട് കൂടുവാനും കാരണമാകും. കാനഡയിൽ മാത്രമല്ല മരിച്ച സൈബീരിയയിലടക്കം മറ്റു ചില ഇടങ്ങളിലും ഇത്തരം കാഴ്ചകൾ കാണാനാകുമെന്ന് ശാസ്ത്രലോകം പറയുന്നു. മനുഷ്യന്റെ പ്രവർത്തി തന്നെ ആണ് ഇത്തരം ഒരു പ്രതിഭാസത്തിന് മൂല കാരണം. കാഴ്ചയ്ക്കു ഭംഗി ഉണ്ടെങ്കിലും അന്തരീക്ഷത്തിനു അത്തരം നല്ലതല്ല ഈ മനോഹരമായ ഫ്രോസൺ ബബിൾസ്.

Story highlights- Frozen methane bubbles under ice