മേമയെ കാണാത്തത് പോട്ടെ, ഉമ്മ മിണ്ടാത്തത് മോശമായിപ്പോയി; മീശമാധവനിലെ ഹിറ്റ് ഗാനം ഇങ്ങനെയും പാടാം- രസികൻ വിഡിയോ

April 6, 2023

കുറച്ച് കാലങ്ങൾക്ക് മുൻപുവരെ ഒരാളുടെ കഴിവ് ലോകമറിയണമെങ്കിൽ വെള്ളിത്തിരയിലോ , മുഖ്യധാരാ മാധ്യമങ്ങളിലോ ഒക്കെ ഇടം നേടണമായിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങൾ സജീവമായതോടെ അതിനൊരു മാറ്റം വന്നു. ഇന്ന് ഏറ്റവുമധികം ആളുകൾ ശ്രദ്ധിക്കപ്പെടുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. പാട്ടിലൂടെ ഒട്ടേറെ ആളുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞു മിടുക്കി വൈറലാകുകയാണ്.

മീശമാധവൻ എന്ന സിനിമയിലെ ‘കരിമിഴിക്കുരുവിയെ കണ്ടീല്ല..’ എന്ന ഗാനമാണ് ഈ കുഞ്ഞുമിടുക്കി പാടുന്നത്. ഞാനൊരു പാട്ടുപാടാം എന്നുപറഞ്ഞാണ് ആരംഭിക്കുന്നത്. ഈണം കറക്ടാണെങ്കിലും വരികളൊക്കെ വളരെ രസകരമാണ്. ചിരിമല, ചിരിമല കണ്ടീല എന്നുപറഞ്ഞുതുടങ്ങുന്ന ഗാനം, പിന്നീട് പരാതികളുടെ കൂമ്പാരമാകുകയാണ്. വളരെ രസകരമാണ് ഈ പാട്ട് കേൾക്കാനും പാട്ടുകാരിയുടെ ഭാവങ്ങൾ കാണാനും.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചും നിഷ്‌കളങ്കതയോടെ കൊഞ്ചിയുമെല്ലാം സൈബര്‍ലോകത്ത് താരമാകാറുണ്ട് ചില കുരുന്നുകള്‍. ഏതാനും നാളുകൾക്ക് മുൻപ് മനോഹരമായ ഒരു പാട്ടു പാടിക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു ഒരു കുഞ്ഞുവാവ. സംഗീത റാണി ലതാ മങ്കേഷ്‌കര്‍ പാടി അനശ്വരമാക്കിയ ‘ലഗ് ജാ ഗലേ സേ…’ എന്ന ഗാനമാണ് ഈ കുരുന്ന് അതിമനോഹരമായി ആലപിച്ചിരിക്കുന്നത്. ‘വോ കോന്‍ ഥി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

Story highlights- funny lyrics by a cute girl