ഹൈബ്രിഡ് സോളാർ എക്ലിപ്സ് ഒരുക്കുന്ന വിസ്മയ ആകാശക്കാഴ്ച ഏപ്രിൽ 20ന്

April 10, 2023

സൂര്യനും ഭൂമിക്കും ഇടയിൽ കൂടി ചന്ദ്രൻ കടന്നു പോകുമ്പോൾ സൂര്യപ്രകാശത്തെ ഭൂമിയിൽ നിന്നും മറയ്ക്കുന്ന ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സൂര്യഗ്രഹണം എന്ന് പറയുന്നു. ഭൂമിയിൽ നിന്ന് സൂര്യ പ്രകാശത്തെ ഭാഗികമായോ പൂർണമായോ മറയ്ക്കാൻ ഇതിനു സാധിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവന്നിരുന്ന ആകാശവിസ്മയങ്ങൾക്കു ശേഷം വാനനിരീക്ഷകർക്കായി അടുത്ത ആകാശവിസ്മയം ഒരുങ്ങുകയാണ്.

ഈ വരുന്ന ഏപ്രിൽ 20ന് വളരെ വിരളമായി വരുന്ന ഹൈബ്രിഡ് സോളാർ എക്ലിപ്സ് ഭൂമിയിലേക്ക് സൂര്യപ്രകാശമെത്തുന്നത് തടയും. ഓസ്‌ട്രേലിയന്‍ തീരത്തെ നിംഗളൂവില്‍ നിന്നാണ് സൂര്യഗ്രഹണം ഏറ്റവും മികച്ച രീതിയില്‍ കാണുക എന്നത്കൊണ്ട് തന്നെ നിംഗളൂ സോളാര്‍ എക്ലിപ്‌സ് എന്നാണ് ഇത്തവണത്തെ സൂര്യഗ്രഹണത്തിന് പേര്.

Read also: ‘എനിക്ക് ഇഷ്ടമാണ്, പക്ഷെ അത് അങ്ങനെ പറയാൻ പറ്റില്ല’; വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിച്ച് മേധക്കുട്ടി

ചില സ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണമായും ദൃശ്യമാകുന്ന സൂര്യ ഗ്രഹണങ്ങളെയാണ് സങ്കര സൂര്യഗ്രഹണം അല്ലെങ്കിൽ ഹൈബ്രിഡ് സൂര്യഗ്രഹണം എന്ന് പറയുക. എക്‌സ്മൗത്ത് നഗരത്തില്‍ മാത്രമാവും പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാവുക. ഇന്ത്യയിലുള്ളവർക്ക് ഇത് ദൃശ്യമാവില്ല.

Story highlights- Get ready for a rare hybrid solar eclipse on April 20