‘എനിക്ക് ഇഷ്ടമാണ്, പക്ഷെ അത് അങ്ങനെ പറയാൻ പറ്റില്ല’; വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിച്ച് മേധക്കുട്ടി

April 10, 2023

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ . മൂന്നു സീസണുകളായി ഈ ജന പിന്തുണ തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയവും. ഒരു പറ്റം കുട്ടി കലാകാരന്മാരിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുമ്പോൾ കുടുംബസദസുകളെ പൊട്ടിചിരിപ്പിക്കുവാനും ആസ്വദിപ്പിക്കുവാനും വേണ്ടുന്നതൊക്കെ ഇതിലുണ്ട്.

കുറുമ്പും കുസൃതിയുമായി വേദിയിലെത്തിയ മേധാ മെഹർ എന്ന ഏവരുടെയും പ്രിയപ്പെട്ട മേധക്കുട്ടിയാണ് ഇത്തവണ വിധികർത്താക്കളെ പൊട്ടിചിരിപ്പിച്ചത്. പിണങ്ങിയും ഇണങ്ങിയും പിന്നെ അല്പം കുറുമ്പ് പറഞ്ഞും മേധക്കുട്ടി ഏവരെയും സന്തോഷിപ്പിക്കുകയാണ്. ഒരു ദിവസം വരാതെ ഇരുന്ന മേധക്കുട്ടിയുടെ എം.ജി അങ്കിളിനെ കുറുമ്പോടെ ശകാരിക്കുകയാണ് ഈ കൊച്ചു മിടുക്കി. എത്യോപ്യയിൽ ഏത്തപ്പഴം കഴിക്കാൻ പോയതാണ് എന്ന അദ്ദേഹത്തിന്റെ ഉത്തരത്തിന് ഏത്തപ്പഴം കഴിക്കണേൽ ഇവിടെ കടയിൽ നിന്ന് വാങ്ങിയാൽ പോരെ എന്തിനാണ് വേറെ രാജ്യത്തും ജില്ലയിലും പോയി കഷ്ടപ്പെടുന്നതെന്നായിരുന്നു കുറുമ്പിയുടെ മറുപടി.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

അവസാനം പിണക്കവും ഇണക്കവും വഴക്കും മുറുകിയപ്പോൾ എനിക്ക് അങ്കിളിനെ വല്യ ഇഷ്ടമാണ് പക്ഷെ അത് അങ്ങനെ പറയാൻ പറ്റുമോ എന്ന് അവതാരകരോട് രഹസ്യമായി കൊച്ചുമിടുക്കി പറഞ്ഞത് പിന്നെയും വേദിയിൽ നല്ല നിമിഷങ്ങൾ ഉണ്ടാക്കി.ഓളങ്ങൾ താളം തല്ലുമ്പോൾ എന്ന കടത്തു സിനിമയിലെ നിത്യഹരിത ഗാനവുമായാണ് മേധക്കുട്ടി ഇത്തവണ ടോപ് സിംഗർ വേദിയയിലെത്തിയത്. തന്റെ ആലാപന മികവിലൂടെ ഈവാരം ഒരിക്കൽ കൂടി വിസ്മയിപ്പിച്ചിരിക്കുകയാണ് കൊച്ചു മിടുക്കി.

Story highlights- medha mehar lovely conversation with m g sreekumar