പതിനേഴു വർഷത്തെ കഠിന പരിശീലനത്തിനൊടുവിൽ കാലുകൾകൊണ്ട് അമ്പെയ്തു യുവതി; ഷനേനിനെ തേടി അഭിനന്ദന പ്രവാഹം

April 5, 2023

ആളുകൾ തങ്ങളുടെ വിവിധ തരത്തിലുള്ള കഴിവുകൾ പ്രദർശിപ്പിക്കുന്ന നിരവധി വിഡിയോസ് ഓൺലൈൻ മാധ്യമങ്ങളിൽ തരംഗമാവാറുണ്ട് . ഇതുവരെ കണ്ട കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി തന്റെ കഴിവുകൊണ്ട് ലോകശ്രദ്ധനേടുകയാണ് ഷനേൻ എന്ന ഇരുപത്തിമൂന്നുകാരി.തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഷനേൻ പങ്കുവെച്ച വിഡിയോ ആണ് ജനശ്രദ്ധ നേടിയത്.

തന്റെ ആറ് വയസു മുതൽ ജിംനാസ്റ്റിക്സ് പരിശീലിക്കുന്ന യുവതി തന്റെ അമ്പെയ്യുവാനുള്ള കഴിവിനെ ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കുകയാണ് . കൈകൾ ഉപയോഗിച്ചാണ് എന്ന് കരുതിയെങ്കിൽ തെറ്റി. കൈകൾ നിലത്തു കുത്തി തലകുത്തനെ ഉയർന്നു നിന്ന് കാലുകൾ ഉപയോഗിച്ചാണ് ഷാനേൻ അമ്പെയ്യുന്നത്. കുറച്ചകലെയായി തയ്യാറാക്കി വെച്ചിരിക്കുന്ന ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി അമ്പെയ്ത് കൊള്ളിക്കുന്ന ഈ വിഡിയോ ഇത്തരം പരിശീലനങ്ങൾ നടത്തുന്നവർക്ക് ഒരു പ്രോത്സാഹനമാണ് . അത്രയേറെ ശ്രമകരമെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ വളരെ സരളം എന്ന് തോന്നിപ്പിക്കത്തക്ക വിധത്തിലാണ് യുവതിയുടെ പ്രവർത്തി.

read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

തന്റെ പതിനേഴു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇത് അനായാസമായി ചെയ്യാൻ സാധിച്ചതെന്ന് യുവതി ട്വിറ്ററിൽ കുറിച്ചു. 2.2 മില്യൺ വ്യൂസും നിരവധി കമന്റ്സും ഈ വിഡിയോയ്ക്ക് ലഭിച്ചു. ഒട്ടനവധി പ്രമുഖരാണ് ഷനേനിന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ട് കമന്റുകൾ ഇട്ടിരിക്കുന്നത്.

Story highlights- Gymnast shoots flaming arrow with her feet after 17 years of training