ചാക്കോച്ചന്റെയും പ്രിയയുടെയും ഇസുവിന് പിറന്നാൾ; ആശംസകളുമായി രമേഷ് പിഷാരടിയും മഞ്ജു വാര്യരും

April 17, 2023

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ആണ് ഇസഹാക്ക് എന്ന ഇസു. കുഞ്ഞു ഇസുവിന്റെ നാലാം ജന്മദിനത്തിലാണ് പിറന്നാളാശംസകളുമായി മലയാളികളുടെ പ്രിയ താരങ്ങളായ മഞ്ജു വാര്യരും രമേഷ് പിഷാരടിയുമെത്തിയിരിക്കുന്നത്. ഇരുവരും ചാക്കോച്ചന്റേയും ഭാര്യ പ്രിയയുടെയും അടുത്ത സുഹൃത്തുക്കളാണ്.

‘പിറന്നാളാശംസകൾ ഇസു’ എന്ന അടിക്കുറുപ്പോടുകൂടി ഇൻസ്റാഗ്രാമിലാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചാക്കോച്ചന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളുടെയും ഭാഗമാകുന്ന ഉറ്റ സുഹൃത്തുക്കളാണ് പിഷാരടിയും മഞ്ജുവും . കഴിഞ്ഞ ദിവസങ്ങളിലായാണ് ഭാര്യ പ്രിയയുടെ ജന്മദിനത്തിന്റെയും ഇരുവരുടെയും പതിനെട്ടാം വിവാഹ വാർഷികത്തിന്റെയും വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മകന്റെ പിറന്നാളിന് ഹൃദ്യമായ അടിക്കുറുപ്പോടു കൂടിയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

വിവാഹശേഷം നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസഹാക്ക് കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഇന്ന് തങ്ങളുടെ ലോകം തന്നെ ഇസയ്ക്കു ചുറ്റുമാണെന്ന് ഇരുവരും പറയുന്നു. മകന്റെ ജീവിതത്തിലെ ഓരോ കുഞ്ഞു വളർച്ചയും ആരാധകരോട് പങ്കു വെയ്ക്കാൻ താരം മറക്കാറില്ല . അതുകൊണ്ട് തന്നെ ഏവർക്കും പ്രിയങ്കരനാണ് ഇസഹാഖ് എന്ന കുഞ്ഞു ഇസു.

Story highlights- Izu’s birthday; Ramesh Pisharadi and Manju Warrier with best wishes