ഉലകം ചുറ്റും ഉലകനായകന്; ശ്രദ്ധനേടി ചിത്രങ്ങൾ
വേഷപ്പകർച്ചകൾ കൊണ്ടും അഭിനയമുഹൂർത്തങ്ങൾ കൊണ്ടും വിസ്മയിപ്പിച്ച നായകനാണ് കമലഹാസൻ. ആദ്യ ചിത്രത്തിൽ തന്നെ ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ താരത്തിന് അന്ന് പ്രായം വെറും ആറ് വയസായിരുന്നു. അഭിനയമികവ് കൊണ്ട് മാത്രമല്ല രാഷ്ട്രീയ നിലപാടുകൾ കൊണ്ട് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച യാത്രാചിത്രങ്ങങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ( Kamal Haasan shares Travel Pictures )
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള, വിവിധ രാജ്യങ്ങളില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ ആണിത്. ആഫ്രിക്കയില്‍ നിന്നുമാണ് ഏറ്റവും പുതിയ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിലെ ഫിക്സ്ബർഗിനും ലെസോത്തോയിലെ മപുത്സോയ്ക്കും ഇടയിൽ കാലിഡൺ നദിക്ക് കുറുകെയുള്ള ഒരു റോഡ്, റെയിൽ പാലമാണ് ഫിക്സ്ബർഗ് പാലം. ലെസോത്തോയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കും അതിനപ്പുറത്തേക്കും സാധനങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു പ്രധാന റൂട്ടാണിത്. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവിനോദസഞ്ചാരികളുടെ ഒരു പ്രധാന ക്രോസിംഗ് പോയിന്റ് കൂടിയാണ് ഈ പാലം.
ഇതിനൊപ്പം തന്നെ ഇറ്റലിയില്‍ നിന്നുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. തെക്കൻ ഇറ്റലിയിലെ കാമ്പാനിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ അമാൽഫി തീരമാണ് ഈ ചിത്രത്തിലുള്ളത്. ചിത്രങ്ങളെല്ലാം ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഉലക നായകൻ ഉലകം ചുറ്റുകയാണെന്നാണ് ആരാധകർ കമന്റുകൾ നൽകിയിരിക്കുന്നത്.
Story highlights – Kamal Haasan shares Travel Pictures