മനോഹര ഭാവങ്ങളും ചടുലമായ ചുവടുകളുമായി ഒരു വിസ്മയ പ്രകടനം- അമ്പരപ്പിച്ച് കഥക് നർത്തകൻ

April 23, 2023

പ്രതിഭകളാൽ സമ്പന്നമാണ് ലോകം. ഓരോരുത്തരുടെയും കഴിവുകൾ വേറിട്ടതുമാണ്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ബില്ലോ റാണി എന്ന പാട്ടിന് കഥക് ചെയ്യുന്ന ഒരാളുടെ അവിശ്വസനീയമായ ചുവടുകളാണ്. വളരെ മനോഹരമാണ് ഈ ചുവടുകൾ.

ഡംബ് എന്ന പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിഡിയോയിൽ അധികാരി സോമു കുനാൽ എന്നയാൾ 2007-ൽ പുറത്തിറങ്ങിയ ധൻ ധനാ ധൻ ഗോൾ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ബീറ്റുകളിൽ കഥക് ചെയ്യുന്നത് കാണാം. കുനാൽ തന്റെ ഭംഗിയുള്ളതും സമതുലിതവുമായ പ്രകടനം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

Read also: കരൾരോഗത്തെ തോൽപ്പിച്ചു പുഞ്ചിരിയോടെ ബാല; ചിത്രം പങ്കുവെച്ച് താരം..

അതിശയിപ്പിക്കുന്ന കലാമികവുകളാണ് പലരേയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയരാക്കുന്നത്. എത്ര അഭിനന്ദിച്ചാലും മതിവരില്ല ചിലരുടെ കഴിവുകളെ. കലയ്ക്ക് പ്രായമില്ലല്ലോ. അതുകൊണ്ടുതന്നെ കലയെ ഹൃദയത്തോട് ചേര്‍ത്തു സ്‌നേഹിക്കുന്നവര്‍ പലപ്പോഴും അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവയ്ക്കാറുള്ളതും. കുരുന്നുകളും പ്രായമേറിയവരുമൊക്കെ മികവാര്‍ന്ന കലാവൈഭവം കൊണ്ട് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം കലാപ്രകടനങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളിലും ആരാധകര്‍ ഏറെയാണ്

Story highlights- Kathak dancer’s graceful performance