ഹൂഗ്ലി നദിക്കടിയിലെ ടണലിലൂടെ ഒരു പരീക്ഷണ ഓട്ടം; ചരിത്രം കുറിച്ച് കൊൽക്കത്ത മെട്രോ

April 13, 2023

ഹൂഗ്ലി നദിക്കടിയിലുള്ള തണലിലൂടെ ആദ്യ പരീക്ഷണ ഓട്ടം നടത്തി ചരിത്രം കുറിച്ചിരിക്കുകയാണ് കൊൽക്കത്ത മെട്രോ. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു ചരിത്രസംഭവം നടക്കുന്നത്.ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതിനായി മെട്രോ റെയിലിന്റെ ജനറൽ മാനേജർ പി ഉദയ റെഡ്‌ഡി മഹാകരൻ മുതൽ ഹൌറാഹ് സ്റ്റേഷൻ വരെ യാത്ര ചെയ്തു. മെട്രോ റയിൽവേയുടെ അഡീഷണൽ ജി എമ്മും കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷന്റെ എം ഡി എച് .എൻ ജയ്‌സ്വാൾ അടക്കം പല ഉയർന്ന സ്ഥാനത്തുള്ളവരും ഈ യാത്രയുടെ ഭാഗമായി.

ഹൌറാഹ് സ്റ്റേഷൻ സ്റ്റേഷനിലെത്തിയപ്പോൾ പി ഉദയ റെഡ്‌ഡി ഈ ചരിത്രനിമിഷം മംഗളകരമാകാൻ പൂജ കർമ്മങ്ങൾ ചെയ്തു. റെഗുലർ സർവിസുകൾ ആരംഭിക്കുന്നതിനു മുൻപ് അടുത്ത ഏഴു മാസത്തേക്ക് ഇത്തരം പരീക്ഷണ യാത്രകൾ ഉണ്ടാകും എന്ന് ജെനെറൽ മാനേജർ പറഞ്ഞു. ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചവർ അനേകമാണ് . ഈ പരീക്ഷണം വിജയം കണ്ടതോടുകൂടി ഇതിനു പിന്നിൽ പ്രവർത്തിച്ച എൻജിനീയറുമാരുടെയും മറ്റു ജോലിക്കാരുടെയും സ്വപ്നം യാഥാർഥ്യമായിരിക്കുകയാണ്.

Read Also: ജീവൻ അപഹരിക്കാൻ കഴിവുള്ള പക്ഷികൾ; വർണാഭമായ തൂവലുകൾക്കിടയിൽ കൊടും വിഷം

നടിയുടെ അടിത്തട്ടിൽ നിന്നും 32 മീറ്റർ ഉയരത്തിലാണ് ടണൽ നിർമിച്ചിരിക്കുന്നത്. കൊമേർഷ്യൽ സർവീസുകൾ ഈ വർഷം തന്നെ ആരംഭിക്കാനാകും എന്നാണ് മെട്രോയുടെ പ്രതീക്ഷ . അങ്ങനെ ആരംഭിച്ചു കഴിഞ്ഞാൽ ഹൌറാഹ് ഏറ്റവും ആഴത്തിലുള്ള മെട്രോ സ്റ്റേഷൻ ആയി മാറും .ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 33 മീറ്റർ താഴ്ചയിലാണ് ഇത് ഉള്ളത്. 45 സെക്കൻഡിൽ ഹുഗ്ലി നദിയിലൂടെ 520 മീറ്റർ പിന്നിടാനാകും എന്നാണ് മെട്രോയുടെ പ്രതീക്ഷ.

Story highlights- kolkata underwater mero maiden run