13,000 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവിങ്; വിഡിയോ പങ്കിട്ട് കൃതി സനോൺ

April 19, 2023

സെലിബ്രിറ്റികളുടെയും സഞ്ചാരികളുടെയും ബക്കറ്റ്‌ലിസ്റ്റിലുള്ളതാണ് സ്കൈ ഡൈവിങ്. മിക്ക താരങ്ങളും സ്കൈഡൈവിംഗ് നടത്തിയതിന്റെ ചിത്രങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. ഇപ്പോൾ നടി ബോളിവുഡ് നടി കൃതി സനോൺ ആകാശത്തിലൂടെ പറക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്നാണ് ഇതെന്നാണ് കൃതി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. പറക്കുമ്പോഴും പേടിയൊന്നുമില്ലാതെ വളരെ ശാന്തമാണ് കൃതിയുടെ മുഖം. നിരവധി പേരാണ് കൃതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Read More: ‘കാല’ത്തിന്റെ ‘പദയാത്ര’ കടന്ന് ജോബ് കുര്യൻ കോഴിക്കോടിന്റെ മണ്ണിലെത്താൻ ഇനി ആറ് നാളുകൾ; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഫെബ്രുവരി 9 ന്

പാം ജുമൈറയ്ക്ക് മുകളിലൂടെയാണ് കൃതി സ്കൈ ഡൈവ് ചെയ്തത്. ദുബായില്‍ ഔട്ട്ഡോര്‍ സ്കൈഡൈവിങ് നടത്താനുള്ള ഏക ഓപ്പറേറ്ററായ സ്കൈഡൈവ് ദുബായ് ആണ് ഇത് ഒരുക്കുന്നത്. നിരവധി സെലിബ്രിറ്റികള്‍ ഇവിടെ മുന്‍പും സ്കൈഡൈവിങ് ചെയ്തിട്ടുണ്ട്. ഒരു പ്രൊഫഷണൽ സ്കൈഡൈവറിനൊപ്പമായിരിക്കും ആകാശയാത്ര. 13,000 അടി ഉയരത്തിൽ ആകാശത്തേക്ക് കൊണ്ടുപോകും. ആദ്യത്തെ 60 സെക്കൻഡിൽ പാരച്യൂട്ടുമായി താഴേക്ക് ചാടും. ഏകദേശം 4-5 മിനിറ്റ് ആകാശത്തുകൂടി പറന്നുനടക്കുന്നതാണ് യാത്ര.

ഇതിനു മുമ്പ് റെബേക്ക പങ്കുവെച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.അനുഭവങ്ങൾ നിങ്ങളെ ജീവിതപാഠങ്ങൾ പഠിപ്പിക്കുമ്പോൾ എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താരം. യാത്രയുടെ നിരവധി ചിത്രങ്ങളും വിഡിയോയുമാണ് ആരാധകർക്കായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

Story Highlights: Kriti Sanon Shares Skydiving Video from Dubai