വിഷുവിനെത്തി, ഇനി പെരുന്നാളും കളറാക്കാൻ ‘മദനോത്സവം’; മികച്ച പ്രതികരണം നേടി ചിത്രം

April 17, 2023

ഒട്ടേറെ ചിത്രങ്ങളാണ് വിഷുവുമായി ബന്ധപ്പെട്ട് തിയേറ്ററുകളിൽ എത്തിയത്. കൂട്ടത്തിൽ ഏറ്റവും മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ മദനോത്സവം.

വിഷു റിലീസായി ഏപ്രില്‍ പതിനാലിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. തുടക്കം മുതല്‍ അവസാനം വരെ മദനോത്സവം ചിരിപ്പിക്കുമെന്ന് പ്രേക്ഷകര്‍ പറയുന്നു. കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രം ഫാമിലി എന്റര്‍ടെയ്‌നറാണെന്നും പ്രേക്ഷകര്‍ വ്യക്തമാക്കുന്നു. ബാബു ആന്റണി അടക്കം എല്ലാവരും മികച്ചു നിന്നു. ഒരു മാസം വരെ ചിത്രം തിയേറ്ററുകളിൽ നീണ്ടുനില്‍ക്കാമെന്നും പ്രേക്ഷകര്‍ പറയുന്നു.

കോഴിക്കുഞ്ഞുങ്ങള്‍ക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന മദനന്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

ഛായാഗ്രഹണം – ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് – വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ – ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ – ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍ – കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം – ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം – മെല്‍വി ജെ, മേക്കപ്പ് – ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ – അഭിലാഷ് എം യു, സ്റ്റില്‍സ് – നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ – അരപ്പിരി വരയന്‍.

Story highlights- Madanolsavam is getting good response