അരകിലോമീറ്റർ വ്യാസം; റെക്കോർഡ് നേട്ടവുമായി മനുഷ്യ നിർമിത ഐസ് വൃത്തം
അരക്കിലോമീറ്ററിലധികം വ്യാസമുള്ള മനുഷ്യ നിർമിതമായ ഐസ് വൃത്തത്തെക്കുറിച്ചു സങ്കല്പിക്കാനാകുമോ? അത്തരത്തിൽ ഒരു ഐസ് വൃത്തം നിർമിച്ചിരിക്കുകയാണ് അമേരിക്കയിൽ ഒരു കൂട്ടം ആളുകൾ. തണുത്തുറഞ്ഞു കിടക്കുന്ന തടാകത്തിനു മുകളിലാണ് ഈ കൂറ്റൻ മഞ്ഞു പാളി നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിലെ മെയ്നിലുള്ള ഒരു തടാകത്തിലെ കനത്ത ഐസ് പാളി വൃത്താകൃതിയിൽ മുറിച്ചെടുക്കുകയാണ് ഇവർ ചെയ്തിരിക്കുന്നത്. ( Maine Claims Biggest Ice Disk Measuring 1776 Feet )
ഇത്തരത്തിൽ ഐസ് പാളി മുറിച്ചെടുക്കുന്നതിലൂടെ ദ ബിഗസ്റ്റ് ഐസ് കരോസൽ എന്ന ലോക റെക്കോർഡും ഇവർ സ്വന്തമാക്കി. 541 മീറ്റർ അഥവാ 1776 അടി വ്യാസം ഈ ഐസ് വൃത്തത്തിനുണ്ട്. ഏകദേശം 146000 ടണ്ണോളം ഭാരം ഈ ഭീമൻ ഐസ് പാളിക്ക് ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. കൃത്യമായി 30 ഇഞ്ച് കനത്തിൽ ഐസ് പാളി മുറിച്ചെടുക്കുക എന്നത് ശ്രമകരമായിരുന്നു. നോർത്ത് മെയ്ൻ ഐസ് ബസ്റ്റേഴ്സ് എന്ന സന്നദ്ധ സംഘടനയിലുള്ളവരായിരുന്നു ഈ കഠിന പ്രയത്നത്തിന് പിന്നിൽ പ്രവർത്തിച്ചവർ.
Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു
ഇതിനു മുൻപ് 1,692 അടി വ്യാസമുള്ള ഐസ് വൃത്തം നിർമിച്ച് ഫിൻലൻഡ് നേടിയ റെക്കോർഡാണ് ഇപ്പോൾ അമേരിക്ക സ്വന്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ഐസ് പാളികൾ മുറിച്ചെടുക്കുന്നതും അത് ചലിപ്പിക്കുന്നതും ഒരു മത്സര ഇനമായി തന്നെ പല രാജ്യങ്ങളും ആഘോഷിക്കുന്നു. അടുത്തതായി 2000 അടി വലുപ്പമുള്ള ഐസ് പാളി മുറിച്ചെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
/story Highlights : Circle Back: Maine Claims Biggest Ice Disk, At 1,776 Fee