യാത്ര ചെയ്യുമ്പോൾ സീറ്റ് കിട്ടാറില്ല; പ്രത്യേകം പണികഴിപ്പിച്ച സോഫയുമായെത്തി യുവാവ്

April 15, 2023

ബസിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോൾ സീറ്റ് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. സീറ്റ് കിട്ടാത്ത അവസരങ്ങൾ നമ്മളെ മുഷിപ്പിക്കാറുണ്ടെങ്കിലും വേറെ വഴിയില്ലാത്തതിനാൽ നിന്ന് തന്നെ യാത്ര ചെയ്യും. എന്നാൽ ചൈനയിൽ ഒരു യാത്രികൻ മെട്രോയിൽ സ്ഥിരം സീറ്റ് കിട്ടാതായപ്പോൾ സ്വന്തമായി ഒരു സോഫ തന്നെ വീട്ടിൽ നിന്നും എടുത്ത് കൊണ്ട് വന്നു. യാത്രയിലുടനീളം കൈയിൽ കരുതാവന്ന ഒരു ബാക്ക് പാക്ക് സോഫയാണ് ഇദ്ദേഹം കൈയിൽ കരുതിയത്. ( Man Carries Sofa Around To Sit while travelling )

മെട്രോ ട്രെയിനില്‍ സോഫയിൽ ഇരിക്കുന്ന ചിത്രങ്ങളും മെട്രോ സ്റ്റേഷന് ഉള്ളിലൂടെ സോഫയും പുറത്ത് തൂക്കി നടക്കുന്നതിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയ പ്ലോറ്റാഫോമുകളിൽ ചിത്രം വൈറലാണ്. ഒരു ഡിസൈനറെ നേരിൽ കണ്ട് തന്‍റെ ആവശ്യങ്ങൾ പറഞ്ഞ് പണി കഴിപ്പിച്ചതാണ് തന്‍റെ ബാക്ക്പാക്ക് സോഫയെന്നാണ് ഇതിനെകുറിച്ച് ഇദ്ദേഹം പ്രതികരിച്ചത്.

Read More: സിനിമാലയിൽ തുടങ്ങിയ സുബിയുടെ ചിരിയാത്ര; ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ ഭാവി വരനെ പരിചയപ്പെടുത്തിഒരു മാസത്തിന് ശേഷം അപ്രതീക്ഷിത വിയോഗം

ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സീറ്റ് കിട്ടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് സ്വന്തമായി സോഫ വേണമെന്ന തീരുമാനത്തിൽ എത്തിയത്. മെട്രോ സ്റ്റാഫിന്‍റെ പ്രത്യേക അനുമതിയോടെയാണ് സോഫാ ബാക്ക്‌പാക്ക് കൊണ്ടുപോയത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി തിരക്കില്ലാത്ത സമയങ്ങളിൽ യാത്ര ചെയ്യാവു എന്ന നിബന്ധനയോടെയാണ് അനുമതി നൽകിയത്.

Story Highlights: Man Fed Up With Not Getting Seat On Metro Train Carries Sofa Around To Sit On