ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട ഫോട്ടോ ഇതാണോ…

April 15, 2023

ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട ഫോട്ടോ ഏതാണെന്ന് അറിയാമോ? എല്ലാവർക്കും സുപരിചിതമായ ഫോട്ടോയാണത്. വിന്‍ഡോസ് എക്സ്പിയിലെ ഡിഫോൾട്ട് വാൾപേപ്പറായി വന്ന ഐക്കണിക് ചിത്രമില്ലേ, പച്ച പുതച്ച ഒരു താഴ്വാരം. ബ്ലിസ് എന്നറിയപ്പെടുന്ന ഈ ഡെസ്ക്ടോപ്പ് വാൾപേപ്പർ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഫോട്ടോയെന്നാണ് വാദം. ( Microsoft Paid This Much To Windows XP’s Iconic Wallpaper )

ഫോട്ടോഗ്രാഫർ ചക്ക് ഒ റിയർ എന്നയാളാണ് ദി ബ്ലിസ് എന്ന ചിത്രം എടുത്തത്. നാഷണൽ ജിയോഗ്രാഫിയിലാണ് ചക്ക് ഒ റിയർ ചെയ്തിരുന്നത്. ഭാവി വധുവിനെ കാണാൻ പോകുമ്പോൾ വഴിയരികില്‍ കണ്ട അതിമനോഹരമായി തോന്നിയ ചിത്രം കാമറയിൽ പകർത്തുകയായിരുന്നു.

പച്ചപുല്ല് പിടിച്ച് നില്‍ക്കുന്ന കുന്നിന്‍ പുറവും ആകാശത്ത് മനോഹരമായ വെളുത്ത മേഘങ്ങളും ഉള്ള ശൈത്യകാല ദിനമായിരുന്നു അത്. അന്ന് ആ ഫോട്ടോയെടുത്തപ്പോൾ ചക്ക് ഒരിക്കൽ പോലും കരുതിയില്ല ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ കമ്പ്യൂട്ടറുകളിലും ഡിഫോൾട്ട് ഡെസ്‌ക്‌ടോപ്പ് ഇമേജായി മാറുമെന്ന്. മാമിയ RZ67 ഫിലിം ക്യാമറയിലാണ് ഈ മനോഹര ദൃശ്യം പകര്‍ത്തിയത്.

Read More: സിനിമാലയിൽ തുടങ്ങിയ സുബിയുടെ ചിരിയാത്ര; ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ ഭാവി വരനെ പരിചയപ്പെടുത്തിഒരു മാസത്തിന് ശേഷം അപ്രതീക്ഷിത വിയോഗം

ചക്ക് ഒ റിയർ ഈ ചിത്രങ്ങള്‍ ഫോട്ടോ സ്റ്റോക്ക് ഏജൻസിയായ കോർബിസിന് നല്‍കി. പിന്നീട്, മൈക്രോസോഫ്റ്റ് ഈ ചിത്രം കാണുകയും അത് വാങ്ങുകയും ചെയ്തു. എത്ര തുകയ്ക്കാണ് ഈ ചിത്രം വാങ്ങിയത് എന്ന് ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തുക വെളിപ്പെടുത്താത്ത കരാർ ഉണ്ടെന്നാണ് കാരണം.

മൈക്രോസോഫ്റ്റിന്റെ ബ്ലിസ് ഫോട്ടോയ്‌ക്കായി ചക്ക് ഒ റിയറിന് ഒരു ലക്ഷം ഡോളര്‍ നല്‍കിയെന്നാണ് ലാഡ്‌ബൈബിൾ റിപ്പോര്‍ട്ട് അനുസരിച്ച് പറയുന്നത്. മൈക്രോസോഫ്റ്റ് എക്‌സ്‌പിക്ക് വേണ്ടി ഉപയോഗിച്ചിരുന്നത് ചക്ക് ഒ റിയറിന്‍റെ മഞ്ഞുകാല ഫോട്ടോയാണ്. പിന്നീട് ഇവിടുത്തെ വേനല്‍ക്കാല ചിത്രം പീറ്റർ ബുറിയൻ എന്നയാളില്‍ നിന്നും മൈക്രോസോഫ്റ്റ് വാങ്ങി.

Story Highlights: Microsoft Paid This Much To Man Who Clicked Windows XP’s Iconic Wallpaper