‘ചെറി പൂക്കൾക്ക് താഴെയുള്ള ജീവിതം..’- ജപ്പാനിൽ ഒഴിവുകാലം ആസ്വദിച്ച് മോഹൻലാലും സുചിത്രയും

April 23, 2023

സിനിമ താരങ്ങളുടെ ചലച്ചിത്ര വിശേഷങ്ങൾക്കപ്പുറം അവരുടെ കുടുംബവിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. അത്തരത്തിൽ സമൂഹ ഇടങ്ങളിൽ മുഴുവൻ ശ്രദ്ധ നേടുകയാണ് മലയാളികളുടെ ഇഷ്ടതാരം മോഹൻലാലിൻറെ ചില യാത്രാവിശേഷങ്ങൾ. ജപ്പാനിൽ നിന്നും സുചിത്രക്കൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവയ്ക്കുന്നത്.

‘ചെറി പൂക്കൾക്ക് താഴെ ജീവിച്ചിരിക്കുന്നത് എത്ര വിചിത്രമാണ്!’ എന്ന് കുറിച്ചുകൊണ്ടാണ് നടൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ഇപ്പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു മോഹൻലാൽ. ബറോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പുരോഗമിക്കുകയാണ്.

അഭിനയത്തിനൊപ്പം മോഹന്‍ലാല്‍ ചലച്ചിത്ര സംവിധാന രംഗത്തേക്കു ചുവടുവയ്ക്കുന്നു എന്ന പ്രഖ്യാപനം ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

മലയാളികളുടെ അഭിമാനമാണ് പ്രിയതാരം മോഹൻലാൽ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാൾ കൂടിയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും താരത്തിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. മോഹൻലാലിനെ പറ്റിയുള്ള വാർത്തകളൊക്കെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

Story highlights- mohanlal suchithra japan photo