ഇറ്റലിയുടെ ആകാശത്തിൽ ഒരു ചുവന്ന വളയം; അന്യഗ്രഹ പേടകത്തെ അനുസ്മരിപ്പിക്കുന്ന കാഴ്ച്ച

April 10, 2023

സെൻട്രൽ ഇറ്റലിയിലെ നിവാസികളെ കൗതുകത്തിലാഴ്ത്തിയിരിക്കുകയാണ് ആകാശത്ത് പ്രത്യക്ഷമായ ചുവന്ന വളയം. സയൻസ് ഫിക്ഷൻ സിനിമകളെ ഓർമിപ്പിക്കും വിധം ആകാശത്തു കണ്ട ഈ വളയം ഇവർക്കുള്ളിൽ കൗതുകത്തോടൊപ്പം ആശങ്കയും ജനിപ്പിക്കുകയാണ്. മാർച്ച് 27നാണ് ഏലിയൻ സ്പേസ്ഷിപ്പിനെ ഓർമിപ്പിക്കും വിധം ഇറ്റലിയുടെ ആകാശത്തിൽ ഒരു ചുവന്ന വളയം പ്രത്യക്ഷമായത്.

വാൾട്ടർ ബിനോറ്റോ എന്ന ഫോട്ടോഗ്രാഫർ ഈ വിസ്മയം തന്റെ ക്യാമെറയിൽ പകർത്തുകയും ലോകത്തിനു പങ്കുവെക്കുകയും ചെയ്തു. ഇറ്റാലിയൻ ആൽപ്സ്ന്റെ താഴ്വരയിലുള്ള പോസാഗ്നോ എന്ന കൊച്ചു നഗരത്തിൽ നിന്നുമാണ് വാൾട്ടർ ഈ ചിത്രം പകർത്തിയത്. സെൻട്രൽ ഇറ്റലിയുടെ ആകാശത്തായി ചുവന്ന വളയം പ്രത്യക്ഷമായതും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടത് എന്തെന്നാൽ ഈ വളയത്തിന് കുറഞ്ഞത് 360 കിലോമീറ്റർ വ്യാസം ഉണ്ടാകുമെന്നാണ് പറയുന്നത്.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

ഇടിമിന്നൽ സമയത്ത് ഒരു ക്യുമുലോനിംബസ് മേഘത്തിൽ നിന്ന് മുകളിലേക്ക് പുറപ്പെടുവിക്കുന്ന വൈദ്യുത ഡിസ്‌ചാർജിന്റെ ഒരു രൂപമായ എൽവ് ആണ് ഈ കാണപ്പെട്ട വളയം എന്നും ഇത് 1990 ൽ കണ്ടെത്തിയതാണെന്നും തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വാൾട്ടർ ബിനോറ്റോ കുറിച്ചു.

Story highlights- Mysterious red ring flashes over Italy like alien spaceship