‘പറ്റണ്ടേ..’-രസികൻ ഭാവങ്ങളുമായി നവ്യ നായർ

April 8, 2023

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയോടുള്ള സ്നേഹം ഇന്നും മലയാളികൾ കാത്തുസൂക്ഷിക്കുന്നുണ്ട്. അയൽവീട്ടിലെ കുട്ടി എന്ന ഒരു സ്നേഹം എല്ലാവരും നവ്യയ്ക്ക് ഇപ്പോഴും നൽകാറുണ്ട്. ഇപ്പോഴിതാ, പുതിയ ചിത്രത്തിന്റെ റിലീസ് തിരക്കിലാണ് നടി. ജാനകി ജാനേ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ നവ്യ പറയുന്ന രസകരമായ സംഭാഷണമാണ് വീഡിയോയിലുള്ളത്. മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി ഒരുത്തി എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയത്. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം.

Story highlights- navya nair funny video